സ്ത്രീവിമോചനവും കമ്യൂണിസ്റ്റു പാര്‍ട്ടിയും: ചില പ്രത്യയശാസ്ത്രപരമായ വിചിന്തനങ്ങള്‍
അര്‍ച്ചന പ്രസാദ്
നീണ്ട ചരിത്രമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ സ്ത്രീവിമോചന പോരാട്ടങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സംഭാവന എന്താണ്?പുരുഷമേധാവിത്വത്തിന് എതിരായുള്ള പോരാട്ടങ്ങള്‍ അനിവാര്യമായും സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനില്‍പുകളായും മാറേണ്ടതായിട്ടുണ്ടോ? അങ്ങനെ മാറേണ്ടതായിട്ടുണ്ട് എങ്കില്‍ ഇന്ത്യന്‍ കമ്യൂണിസത്തിന്റെ വിമോചനകാഴ്ചപ്പാടില്‍ സ്ത്രീകളുടെ സ്ഥാനം എവിടെയാണ്? കമ്യൂണിസ്റ്റുകളില്‍നിന്നും ഇടതുപക്ഷ സ്ത്രീവിമോചന കാഴ്ചപ്പാടുകളില്‍നിന്നും വേറിട്ടുനില്‍ക്കുന്നതിന് താത്പര്യപ്പെടുന്നവരും സ്വതന്ത്രരും ഉല്‍പ്പതിഷ്ണുക്കളുമായ സ്ത്രീ വിമോചനവാദികള്‍ എന്ന് വാഴ്ത്തപ്പെടുന്നവരും ആയ കൂട്ടരുടെ വിമര്‍ശനങ്ങളില്‍ നിന്ന് സമീപകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ള സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവും ആയ ആശയക്കുഴപ്പങ്ങളെ ദൂരീകരിക്കുന്നതിന് മേല്‍സൂചിപ്പിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്ക് വളരെ പ്രധാനമായ പങ്കാണ് വഹിക്കാനുള്ളത്.
ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ ശ്രേണീബദ്ധമായി ലോകത്തെ ചിട്ടപ്പെടുത്തേണ്ടത് പുരുഷമേധാവിത്വത്തില്‍ അധിഷ്‌ഠിതമായ സാമൂഹികക്രമത്തെ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാെണന്ന് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നവര്‍ തിരിച്ചറിയുന്നുണ്ട്. അതായത് പുരുഷന്‍ എന്നും സ്ത്രീ എന്നും അടയാളപ്പെടുത്തപ്പെട്ട് വ്യത്യസ്തങ്ങളായ യാഥാര്‍ത്ഥ്യങ്ങളില്‍ ജീവിക്കുക എന്നതാണ്. മാത്രവുമല്ല, ഒരു സ്ത്രീവിമോചനവാദി ആയിരിക്കുക എന്നത് അധികാരത്തിന്റെ കേന്ദ്രസ്ഥാനത്തെ കൈപ്പിടിയില്‍ ഒതുക്കുന്ന ഓരോ മേധാവിത്ത ചട്ടക്കൂടുകളുമായും താരതമ്യം ചെയ്യുമ്പോള്‍ നാമമാത്രവും അധികമൊന്നും അധികാരമില്ലാത്തതും ആയ ഒരു സ്ഥാനം വഹിക്കുന്നതിന് സമാനമാണ് (നിവേദിത മേനോന്‍, Seing Like a Feminist). ഇത്തരം ഒരു വിലയിരുത്തലില്‍, ലിംഗത്തെ - അതായത് ആണിനെ പുരുഷന്‍ എന്നും പെണ്ണിനെ സ്ത്രീ എന്നും സാമൂഹികമായി പുനര്‍നിര്‍മ്മിക്കുന്നതിനെ - അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാക്കുന്ന ബന്ധങ്ങളില്‍ സ്ത്രീകളെ തളച്ചിടുന്ന വ്യവസ്ഥാപിതമായ അസമത്വങ്ങളുടെ ഘടനാപരമായ സവിശേഷതയായിട്ടാണ് കാണുന്നത്. ഉല്‍പ്പാദനത്തിന്റെ സാമൂഹികബന്ധങ്ങള്‍ക്കുള്ളിലോ സാമൂഹിക ഉല്‍പ്പാദന വ്യവസ്ഥയ്ക്കകത്തോ സ്ത്രീകള്‍ക്കുള്ള പദവിയുമായല്ല മറിച്ച്, ലിംഗപരമായി സ്ത്രീകളെ ചിത്രീകരിക്കുന്നതുമായാണ് അടിച്ചമര്‍ത്തല്‍ ബന്ധപ്പെട്ടുകിടക്കുന്നത്.
ഇങ്ങനെ സ്ത്രീകളെ ലിംഗപരമായി ചിത്രീകരിക്കുന്ന ശ്രമങ്ങളില്‍ വര്‍ഗ്ഗത്തിനും മുതലാളിത്തത്തിനുമല്ല പ്രാധാന്യം നല്‍കപ്പെടുന്നത്. ഇവിടെ ശാക്തീകരണ പദ്ധതികളിലൂടെ സംഘടിപ്പിക്കപ്പെടുന്നതിന് സന്നദ്ധത പ്രകടിപ്പിക്കുന്ന ‘സമൂഹമായിട്ടാണ് ’ സ്ത്രീകള്‍ പരിഗണിക്കപ്പെടുന്നത് (ദേവിക,2018). എന്നാല്‍ ഇത്തരം ശാക്തീകരണ പദ്ധതികളെ വിമര്‍ശിക്കുന്ന സ്ത്രീ വിമോചനവാദികള്‍ ‘സ്ത്രീകളുടെ സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ക്ക് ’ മേലെ പുരുഷന്‍മാരുടെ സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ മേധാവിത്തം ഉണ്ടാകുന്നതിനെ ചൂണ്ടിക്കാണിക്കുന്നുണ്ട്. പുരുഷ മേധാവിത്തത്തിന് എതിരായുള്ള പ്രസ്ഥാനങ്ങളിലെ 'പുരുഷന്‍ നേതൃത്വം സ്ത്രീകളുടെ സംഘടനകളെയും' നേതൃത്വ പാടവത്തെയും അടിച്ചമര്‍ത്തുന്നതായി കാണപ്പെടുന്നതായാണ് വിമര്‍ശനം. ഇടതുപക്ഷം സ്ത്രീകളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിന് ശ്രമിച്ചു എന്ന് ആരോപിക്കപ്പെടുന്ന ശബരിമല വിവാദവുമായി ബന്ധപ്പെട്ട് ഈ വസ്തുത ചില സ്ത്രീസമത്വവാദികള്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. മറ്റൊരു സൈദ്ധാന്തികമായ വിമര്‍ശനം ഉയര്‍ന്നുവരുന്നത് തൊഴിലാളി വര്‍ഗ്ഗ മൂല്യ സിദ്ധാന്തം സ്ത്രീകളുടെ തൊഴിലുമായി ബന്ധപ്പെട്ട അവമതിപ്പിനെയും (Stigma) വേതനം ലഭിക്കാതെ സ്ത്രീകള്‍ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കുന്ന വ്യവസ്ഥാപിതമായ വിവേചനത്തെയും അവഗണിക്കുന്നു എന്ന അവബോധത്തില്‍ നിന്നാണ്. “വീട്ടുജോലിയുടെ മേഖലയെയും അതുപോലെതന്നെ ജാതി, തൊട്ടുകൂടായ്മ, തൊഴിലുമായി ബന്ധപ്പെട്ട തൊട്ടുകൂടായ്മ എന്നിവ നിലനില്‍ക്കുന്നതിന്റെ വ്യാപ്തിയെയും പരിശോധനയ്ക്കു വിധേയമാക്കുമ്പോള്‍ അത് അനിവാര്യമായും സ്ത്രീവിമോചന കണ്ണടയിലൂടെയാണ് ചെയ്യേണ്ടത് ” എന്ന് വാദിക്കപ്പെടുന്നുണ്ട്. അധ്വാനമൂല്യസിദ്ധാന്തം ജാതിയില്‍ അധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥയ്ക്കു വിരുദ്ധമായി നിലകൊള്ളുന്നു എന്നും വാദിക്കുന്നുണ്ട്. പ്രധാനവാദമാകട്ടെ സ്ത്രീകളുടെ അധ്വാനത്തെക്കുറിച്ചുള്ളതാണ് എന്നതിനാല്‍ അതിനെ ‘മൂല്യമായി ഉയര്‍ത്തിക്കാട്ടേണ്ടതില്ല’ എന്നതാണ്. അതിനു പകരം അതിനെ മാര്‍ക്സിസത്തിനു ശേഷം രൂപപ്പെട്ടതും വ്യത്യസ്തതലങ്ങളിലുള്ള കീഴ് പ്പെടുത്തലുകള്‍ ഒന്നുചേര്‍ന്ന് സ്ത്രീകളെ ഒരു പ്രത്യേക സ്വഭാവമുള്ള തൊഴിലെടുക്കുന്നതിന് വിധേയമാക്കുന്ന അവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്നതുമായ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തുവാനാകുന്ന ഒന്നായി കാണുകയാണ് വേണ്ടത്. ജോണിനെ പോലുള്ള സ്ത്രീവിമോചനവാദികള്‍ മുന്നോട്ടു വയ്ക്കുന്ന ‘മൂല്യവുമായി’ ബന്ധപ്പെട്ട ആശയം അത് മൂല്യത്തിന്റെ ഉത്പാദനത്തെ, മിച്ചമൂല്യത്തെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് വേര്‍തിരിച്ചു കാണുന്നുവെന്നതിനാല്‍, അതായത് അധ്വാനമൂല്യത്തിന്റെ സിദ്ധാന്തം അധ്വാനത്തിന്റെ വിലയെ വിശേഷിപ്പിക്കുന്നതിനു പകരം മൂലധനത്തിന്റെ ശക്തി എങ്ങനെയാണ് തൊഴിലാളികളെ ബാധിക്കുന്നത് എന്നു വിശദീകരിക്കുന്നതിനാണ് ശ്രമിക്കുന്നത്. എന്നതുകൊണ്ട് വികലമാണ്. അതുകൊണ്ട് സ്ത്രീകളുടെ പദവിയുമായും തൊഴിലുകളുമായും ബന്ധപ്പെട്ട വിവേചനം, അവമതിപ്പുകള്‍ എന്നീ പ്രശ്നങ്ങളെ സമകാലിക മാര്‍ക്സിസ്റ്റ് സമീപനത്തിലൂടെ മാത്രമേ അഭിസംബോധന ചെയ്യുവാന്‍ കഴിയുകയുള്ളൂ.
അടുത്തതായി ഉയര്‍ത്തേണ്ട ചോദ്യം ഏതുതരം സൈദ്ധാന്തിക ഉപകരണങ്ങളെയാണ് വര്‍ഗ്ഗ രൂപീകരണവും സാമൂഹിക വിവേചനവും തമ്മിലുള്ള സങ്കീര്‍ണമായ പരസ്പര ബന്ധത്തെ വിലയിരുത്തുന്നതിനായി ഉപയോഗിക്കുവാനാവുക എന്നതാണ്. ഈ ബന്ധത്തെ അടയാളപ്പെടുത്തുന്നതിനുള്ള ഒരു പൊതുവായ മാര്‍ഗ്ഗം തൊഴില്‍ ശക്തിയെ നിലനിര്‍ത്തുന്നതിനും ഉത്പാദിപ്പിക്കുന്നതിനും അനിവാര്യമായ കൂലിയില്ലാത്ത ഗാര്‍ഹിക അധ്വാനത്തെ പ്രധാനമായും ആശ്രയിക്കുന്ന സാമൂഹിക പ്രത്യുല്‍പാദന പ്രക്രിയയുടെ സാദ്ധ്യതകള്‍ ആരായുന്നതാണ്. എങ്കിലും കൂലിയില്ലാത്ത ജോലിയുടെ ചൂഷണം ഉറപ്പാക്കുന്ന നൈതികതയെയും നിയമങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്നത് കുടുംബങ്ങളും നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് സഹായിക്കുന്നത് ജാതി, പുരുഷമേധാവിത്തം, സമുദായം എന്നിവയാല്‍ നിയന്ത്രിക്കപ്പെടുന്ന നിരവധി സാമൂഹിക ആചാരങ്ങളുമാണ്. എന്നാല്‍ ഈ സ്ഥാപനങ്ങളുടെ അധികാരത്തിനു പകരം വയ്ക്കുന്നതിനോ സാമൂഹിക വര്‍ഗ്ഗങ്ങളുമായി അതിനെ സന്തുലനപ്പെടുത്തുന്നതിനോ സാധ്യമല്ല. പുരുഷാധിപത്യത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും അധികാരക്രമത്തിനു ഏതെല്ലാം മാര്‍ഗ്ഗങ്ങളിലാണ് സാമൂഹികവും സാമ്പത്തികവുമായ മേധാവിത്തത്തെ ശക്തിപ്പെടുത്തിക്കൊണ്ട് വര്‍ഗ്ഗങ്ങള്‍ രൂപീകരിക്കപ്പെടുന്നത് എന്ന കാര്യത്തില്‍ മാത്രമാണ് പരമാവധി ഇടപെടല്‍ നടത്തുവാന്‍ കഴിയുന്നത്.
വിവിധ വര്‍ഗ്ഗങ്ങളില്‍ പുരുഷ മേധാവിത്തം പ്രത്യക്ഷപ്പെടുന്ന വ്യത്യസ്തരൂപങ്ങളില്‍ ഇത് വ്യക്തമാണ്. ഉദാഹരണത്തിന് വേതനം ലഭിക്കുന്ന തൊഴിലുകള്‍ സ്വായത്തമാക്കുന്നതിനുള്ള വനിതകളുടെ സാധ്യതകളെ കുടുംബത്തില്‍ നിലനിന്നിരുന്ന സാമൂഹിക സാംസ്കാരിക മാനദണ്ഡങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നതായി സ്ത്രീവിമോചനവാദികള്‍ പലപ്പോഴും വാദിച്ചുവരുന്നുണ്ട്. എന്നാല്‍ കുടുംബത്തിന്പുറത്തുപോയി ജോലി ചെയ്യുന്നതിന് ദളിത് /ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട വനിതകള്‍ ഇത്തരം തടസ്സങ്ങളെ അഭിമുഖീകരിച്ചിരുന്നില്ല എന്നാണ് ചരിത്രപരമായ വസ്തുതകള്‍ വെളിപ്പെടുത്തുന്നത്. മറ്റ് സാമൂഹിക വിഭാഗങ്ങളെ അപേക്ഷിച്ച് ഈ രണ്ടു വിഭാഗങ്ങളുടെയും തൊഴില്‍ പങ്കാളിത്ത നിരക്ക് ഉയര്‍ന്നതാണെന്നും കണ്ടെത്തുവാനാകും. എങ്കിലും ഇത് പുരുഷമേധാവിത്തത്തിന് അന്ത്യം കുറിച്ചില്ല. മറിച്ച് വേതനമില്ലാത്ത ജോലികളുടെയും ലിംഗപരമായ ചൂഷണത്തിന്റെയും രൂപത്തില്‍ പൊതുമണ്ഡലത്തില്‍ ദൃശ്യമായിരുന്ന പുരുഷ വര്‍ഗ്ഗാധിപത്യത്തെ ശക്തിപ്പെടുത്തുകയാണുണ്ടായത്. സാമൂഹികമായ അധികാരശ്രേണികള്‍ സ്വകാര്യ നൈതികതയെ ലംഘിച്ചുകൊണ്ട് ഉല്‍പാദന ഉപാധികളുടെ ഉടമസ്ഥതയും നിയന്ത്രണവും കൈയാളുന്ന വര്‍ഗ്ഗങ്ങളുടെയും സാമുദായിക വിഭാഗങ്ങളുടെയും മേധാവിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തി. ഈ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിലൂടെ മുതലാളിത്ത പിടിച്ചെടുക്കലിന്റെ ഏറ്റവും ഉന്നതമായ ശ്രേണിയിലെ ചില ജാതികളുടെയും മറ്റ് സാമൂഹിക വിഭാഗങ്ങളുടെയും സാന്നിദ്ധ്യത്തിനായുള്ള വഴിയൊരുക്കലില്‍ ഭൗതികമായ ആശയപരവും സാമൂഹികവും ആയ മേധാവിത്തത്തിനും പങ്കുണ്ടെന്ന് മനസ്സിലാക്കുവാനാകും. ഇവിടെ നിലനില്‍ക്കുന്ന പുരുഷമേധാവിത്തത്തിന്റെ രൂപങ്ങളെയും കുന്നുകൂട്ടല്‍ പ്രക്രിയയില്‍ അവ സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങളെയും ഉപയോഗിക്കുന്നതിനെക്കുറിച്ചും മാര്‍ക്സ്, മുന്‍കാല സംവിധാനങ്ങള്‍ അവയുടെ ഭൗതികതയെ മാറ്റിവച്ചുകൊണ്ട് വര്‍ത്തമാനകാലത്തിനനുസൃതമായി പുനര്‍രൂപീകരണത്തിന് സ്വയംവിധേയമാക്കുമെന്ന് അദ്ദേഹത്തിന്റെ പില്കാല രചനകളില്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ചരിത്രത്തിനും അതിന്റെ വര്‍ഗ്ഗപരമായ വൈരുദ്ധ്യങ്ങള്‍ക്കും ഒപ്പംതന്നെ ജന്‍മമെടുക്കുകയും വികസിക്കുകയും ചെയ്യുന്ന വിദ്വേഷങ്ങളില്‍ ഒന്നായിട്ടുകൂടി പുരുഷമേധാവിത്തത്തെ തിരിച്ചറിയേണ്ടതായിട്ടുണ്ട്. സ്വത്തിന്റെ ഉടമസ്ഥതക്കു കാരണം മറച്ചുവയ്ക്കപ്പെടുന്നുണ്ട്. അടിമത്തം കുടുംബങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കപ്പെടുന്നതായി വിലയിരുത്തുന്ന ഘട്ടത്തില്‍ മാര്‍ക്സ് ഈ ആശയത്തെ കൂടുതല്‍ വിപുലീകരിക്കുന്നു. അതുകൊണ്ട് വര്‍ഗ്ഗസ്വഭാവമാണ് പുരുഷമേധാവിത്തം ചരിത്രവല്‍ക്കരിക്കപ്പെടുന്നതിന്റെയും വിശകലനം ചെയ്യപ്പെടുന്നതിന്റെയും പിന്നിലെ നിര്‍ണായകഘടകം. ഇതുതന്നെയാണ് കമ്യൂണിസ്റ്റുകളും മറ്റ് സ്ത്രീവിമോചനവാദികളും തമ്മിലുള്ള വ്യത്യാസം.
ഈ പശ്ചാത്തലത്തില്‍ കാര്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍ പുരുഷമേധാവിത്ത വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് അടിത്തറയൊരുക്കുന്നതില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ വഹിച്ച പങ്കിനെ കുറച്ചുകാണാനാവില്ല. തൊഴിലെടുക്കുന്ന സ്ത്രീകളുടെ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പ്രമുഖരായ കമ്യൂണിസ്റ്റുനേതാക്കള്‍ 1930കളിലും 40കളിലും തന്നെ മുന്നോട്ടുവന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ക്കു നടന്ന അന്തര്‍ദേശീയ സോഷ്യലിസ്റ്റ് വനിതാ സമ്മേളനങ്ങളില്‍ സ്ത്രീകളുടെ ഇടയില്‍ വര്‍ഗ്ഗബോധം സൃഷ്ടിക്കുന്ന ഗുണപരമായ സ്വാധീനത്തെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. 1907ല്‍ അന്തര്‍ദേശീയ സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ Alexander Ko Hantal ഇപ്രകാരം പരാമര്‍ശിച്ചിരുന്നു. “ബൂര്‍ഷ്വാസി ലോകമാകെ ശ്രദ്ധയാകര്‍ഷിക്കുകയാണിപ്പോള്‍.....പണിയെടുക്കുന്ന സ്ത്രീകളുടെ ശബ്ദം അതിനെ ഏറെ ചൊടിപ്പിക്കുകയാണ്. പുരുഷന്‍മാരുടെ പ്രസംഗങ്ങള്‍ എത്രതന്നെ വിപ്ലവകരമായിരുന്നാലും, അവര്‍ “അതിവൈകാരികമായ” പ്രമേയങ്ങള്‍ എത്രതന്നെ അംഗീകരിച്ചാലും, ഇങ്ങനെ “തലയ്ക്കു ചൂടു പിടിച്ചവരെ” എളുപ്പത്തില്‍ നിലയ്ക്കു നിര്‍ത്താനാകുന്ന സ്ത്രീകളെക്കൊണ്ട് പകരം വയ്ക്കുവാനാവുമെന്ന ചിന്ത ബൂര്‍ഷ്വാസിക്കു എല്ലായ് പ്പോഴും ആശ്വാസം നല്‍കിയിരുന്നു. എന്നാലിപ്പോള്‍ പ്രതീക്ഷിക്കാതെ അത്ഭുതം സംഭവിച്ചിരിക്കുന്നു. തൊഴിലാളികളെ അടിമകള്‍ ലോകത്തിനെതിരെ പോരാടുന്നതിനായുള്ള പുതിയൊരു മൂലധനത്തിന് തങ്ങളുടെ സംഘടിത പരിശ്രമങ്ങളിലൂടെ രൂപം നല്‍കുന്നതിനായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള തൊഴിലാളിവര്‍ഗ്ഗത്തിന്റെ വനിതാ പ്രതിനിധികള്‍ ഒത്തുചേരുകയാണ്. എല്ലാ പ്രതിനിധികള്‍ക്കും അപ്പുറത്തുള്ള ധൈര്യമാണ് സ്ത്രീകള്‍ പ്രകടിപ്പിക്കുന്നത്. ഇന്നലെ വരെ ശബ്ദിക്കാനാകാതിരുന്ന അടിമ ഇന്ന് തൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനത്തിനായി പടപൊരുതുന്ന ചങ്കൂറ്റമുള്ള പോരാളിയായി മാറിയിരിക്കുകയാണ് ”.
വിശാലമായ തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് പുരുഷ/സ്ത്രീ ഐക്യം അനിവാര്യമാണെന്നാണ് മുകളില്‍ സൂചിപ്പിച്ച ഉദ്ധരണി വ്യക്തമാക്കുന്നത്. കുടുംബത്തിനുള്ളില്‍ സ്ത്രീകള്‍ വിധേയമാക്കപ്പെടുന്ന അടിമത്തത്തിനെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായ നിലപാടെടുത്താലേ ഈ ഐക്യം യാഥാര്‍ത്ഥ്യമാകുകയുള്ളൂ. സ്ത്രീകളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങള്‍ക്കുവേണ്ടി മാത്രം പോരാടുന്ന സ്ത്രീവിമോചന കൂട്ടായ്മകളില്‍ നിന്ന് “കമ്യൂണിസ്റ്റ് സ്ത്രീകള്‍” വളരെ വ്യക്തമായിത്തന്നെ സ്വയം വേര്‍തിരിച്ച് കണ്ടിരുന്നു. 1922 ല്‍ Clara Zetkin എഴുതിയതുപോലെ ഇരട്ടലക്ഷ്യത്തോടുകൂടിയാണ് കമ്യൂണിസ്റ്റുകള്‍ സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടത്. ആദ്യമായി സ്ത്രീകളെ “സൈദ്ധാന്തികമായും സംഘടനാപരമായും ഏകോപിപ്പിക്കുന്നതിനും രണ്ടാമതായി സാധാരണ സ്ത്രീകളെ തൊഴിലാളികളുടെ എല്ലാ പോരാട്ടങ്ങളിലേയ്ക്കും ആകര്‍ഷിക്കുന്നതിനായും". അവര്‍ തുടര്‍ന്ന് ഇപ്രകാരം എഴുതുന്നു. “ഒരു കാര്യം വ്യക്തമായി സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. സ്ത്രീകളുടെ ഇടയിലുള്ള കമ്യൂണിസ്റ്റുകളുടെ പ്രവര്‍ത്തനം പാര്‍ട്ടിയുടെ അസ്തിത്വവുമായി സൈദ്ധാന്തികമായും സംഘടനാപരമായും എത്രതന്നെ ദൃഢമായി ബന്ധപ്പെട്ടുകിടന്നാലും ഈ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രത്യേക സംഘടനകള്‍ നമുക്ക് ആവശ്യമാണ്. തീര്‍ച്ചയായും സ്ത്രീകളുടെ മാത്രം ചുമതലയായി മാറുവാന്‍ പാടുള്ളതല്ല സ്ത്രീകളുടെ ഇടയിലുള്ള കമ്യൂണിസ്റ്റുകളുടെ പ്രവര്‍ത്തനം. മറിച്ച്, ഓരോ രാജ്യത്തിലെയും കമ്യൂണിസ്റ്റു പാര്‍ട്ടികളും, കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലും ഒരുമിച്ച് നിര്‍വഹിക്കേണ്ട കടമയാണത്. നമ്മള്‍ ഈ ലക്ഷ്യം കൈവരിയ്ക്കുന്നതിന് ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ സ്ത്രീകളുടെ ഇടയില്‍ ഐക്യത്തോടും ചിട്ടയോടും കൂടിയ കമ്യൂണിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് ആവശ്യമായ കമ്മിറ്റികള്‍ എല്ലായിടത്തും നിലവില്‍ വരണം.
ചുരുക്കത്തില്‍ ഒരു സ്ത്രീവിമോചന പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തമായി, കമ്യൂണിസ്റ്റായ ഒരു സ്ത്രീയെ നയിക്കേണ്ടത് മുതലാളിത്ത വിമുക്തമായ ഒരു സമത്വലോകത്തിനു വേണ്ടിയുള്ള വിശാലമായ പോരാട്ടങ്ങളില്‍ സ്വയം വഹിക്കുവാനുള്ള പങ്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടായിരിക്കണം. അതിനോടൊപ്പം ഏറ്റവും വിശാലമായ ഐക്യം കെട്ടിപ്പടുക്കുന്നതിനായി കമ്യൂണിസ്റ്റുകള്‍ പുരുഷമേധാവിത്വവിരുദ്ധ പ്രത്യയശാസ്ത്രത്തെ നെഞ്ചിലേറ്റുകയും വേണം.