കേരളത്തിന്റെ പ്രവാസി നയം
പിണറായി വിജയന്
പ്രവാസത്തിന്റെ നീണ്ട ചരിത്രമാണ് കേരളത്തിനുള്ളത്. അറബിക്കടലിന്റെ തീരത്തുള്ള നാടായതു കൊണ്ടുതന്നെ ലോകത്തിന്റെ ഇന്ത്യയിലേക്കുള്ള വാതിലായി മാറി കേരളം. പ്രാചീന കാലങ്ങളിൽ ഗ്രീക്കുകാരും റോമക്കാരും മുതൽ പിന്നീടിങ്ങോട്ട് ജൂതന്മാരും അറബികളും ചീനക്കാരും പോർട്ടുഗീസുകാരും ലന്തക്കാരും ബ്രിട്ടീഷുകാരും വരെ കേര ളത്തിലെത്തി. ഇങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ളവർ നമ്മുടെ നാടുമായി ബന്ധപ്പെട്ടതു കൊണ്ടുതന്നെ കേരളത്തിന്റെ ചരിത്രം, സംസ്കാരം, കൃഷി, സമ്പദ്വ്യവസ്ഥ എന്നിവയിലെല്ലാം അവരുടെയൊക്കെ സ്വാധീനം പ്രകടമാണ്. ഇരുപതാം നൂറ്റാണ്ടോടെ കേരളീയർ തന്നെ കുടിയേറ്റക്കാരായി ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യം ഉടലെടുത്തു. മലേഷ്യ, സിങ്കപ്പൂർ, ശ്രീലങ്ക, ബർമ്മ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കായിരുന്നു ആദ്യ ഘട്ടത്തിൽ മലയാളികൾ കുടിയേറി യത്. അതേത്തുടർന്ന് കേരളത്തിൽനിന്ന് മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കു കുടിയേറുന്ന നിലയുണ്ടായി. അതാണ് രണ്ടാമത്തെ ഘട്ടം. രണ്ടാം ലോക മഹായുദ്ധത്തോടെ മാറിവന്ന അന്താരാഷ്ട്ര സാഹചര്യം യൂറോപ്പിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ വാതിൽ തുറന്നു. കാലക്ര മേണ അമേരിക്കൻ ഐക്യനാടുകളിലേക്കും കുടിയേറ്റങ്ങൾ ഉണ്ടായി. 70കളിൽ അറേ ബ്യൻ രാജ്യങ്ങൾ വലിയതോതിൽ എണ്ണ ഉൽപാദിപ്പിച്ചു തുടങ്ങിയതോടെ അവിടേയ്ക്കായി മുഖ്യ കുടിയേറ്റം. അങ്ങനെ പല ഘട്ടങ്ങളിലായി നടന്ന കുടിയേറ്റ പരമ്പരകളിലൂടെ പ്ര വാസികളായി മാറിയ മലയാളിസമൂഹം തങ്ങളുടെ സമ്പാദ്യങ്ങൾ നാട്ടിലേക്കയയ്ക്കുകയും അങ്ങനെ കേരളത്തെ സാമൂഹികമായും സാമ്പത്തികമായും ശക്തിപ്പെടുത്തുകയും ചെയ്തി ട്ടുണ്ട്.
പ്രവാസജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ
ഇന്നത്തെ നിലയ്ക്ക് പ്രവാസജീവിതത്തിന് മൂന്ന് ഘട്ടങ്ങളാണുള്ളത്. ആദ്യത്തേത് പ്രവാസജീവിതത്തിനായി തയ്യാറെടുക്കുന്ന ഘട്ടമാണ്. വിദേശത്ത് തൊഴിലുകൾ നേടാൻ വേണ്ടുന്ന യോഗ്യത കൈവശമാക്കുകയും അതുണ്ട് എന്നു തെളിയിക്കുന്ന പരീക്ഷകൾ എഴുതുകയും തദനുസരണമായി തൊഴിലുകൾ നേടാനായി റിക്രൂട്ട്മെന്റ് പ്രക്രിയകളുടെ ഭാഗമാവുകയും വിദേശത്തേക്കു പോകാൻ വേണ്ട രേഖകൾ തയ്യാറാക്കുകയും ചെയ്യുന്ന താണ് ഒന്നാമത്തെ ഘട്ടം. ഈ കടമ്പകളെല്ലാം കടന്ന് സ്കിൽഡ്, സെമി സ്കിൽഡ്, അൺ സ്കിൽഡ് എന്നീ വിധത്തിലുള്ള തൊഴിലുകളിലേതെങ്കിലുമൊന്നിന്റെ ഭാഗമായി നമ്മുടെ നാട്ടിൽ നിന്നൊരാൾ വിദേശത്തെത്തുന്നതോടെ ഒന്നാമത്തെ ഘട്ടം പൂർത്തിയാവും. ഒന്നാംഘട്ടത്തിൽ നിയമപരമായ മാർഗങ്ങളിലൂടെയും ചതിയിൽപ്പെടാതെയും വിദേശത്ത് തൊഴിൽ നേടാനും അവിടെ സുരക്ഷിതമായി ചെന്നെത്താനും വേണ്ട സഹായമാണ് നമ്മിൽനിന്ന് ഉണ്ടാവേണ്ടത്.
രണ്ടാമത്തെ ഘട്ടം പ്രവാസി എന്ന നിലയ്ക്ക് ജീവിക്കുമ്പോഴുള്ളതാണ്. പ്രവാസജീവി തവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്ന സമയമാണിത്. അതേസ മയം നമ്മുടെ നാടിന്റെ വളർച്ചയ്ക്കുതകുന്ന വിധത്തിൽ പണം അയക്കുകയും ചെയ്യുന്ന കാ ലയളവാണിത്. ഈ കാലഘട്ടത്തിൽ അവർക്ക് ആവശ്യമായിട്ടുള്ളത് അവരുടെ പ്രവാസജീവിതം സുഖകരമാക്കുന്ന ഇടപെടലുകൾ നമ്മുടെ ഭാഗത്തുനിന്നുണ്ടാവുക എന്നതാണ്. അവിടെ ജീവിക്കുമ്പോൾ താമസത്തിനും മറ്റും വേണ്ട സൗകര്യങ്ങൾ ലഭ്യ മാകുന്നു എന്നുറപ്പുവരുത്തേണ്ടതുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ട സംവിധാന ങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. അവധിക്കാലങ്ങളിൽ നാട്ടിൽ വരാനും തിരികെ പോകാനും ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കേണ്ടതുണ്ട്. നിയമപ്രശ്നങ്ങളിൽ അകപ്പെട്ടുപോകുന്നവർക്ക് അതിൽനിന്ന് മോചനം നേടാൻ കഴിയുന്ന സാഹചര്യമൊരുക്കേണ്ടതുണ്ട്.
ഇത്തരത്തിൽ പ്രവാസജീവിതം ആയാസരഹിതമാവുമ്പോൾ സ്വാഭാവികമായും അവർക്ക് നാടിന്റെ വളർച്ചയുടെ ഭാഗമാകാൻ കഴിയുന്ന മെച്ചപ്പെട്ട സാഹചര്യം ഒരുങ്ങും. അത് പ്രയോജനപ്പെടുത്തിക്കൊണ്ട് അവരുടെ നിക്ഷേപങ്ങൾ നാടിന്റെ വിവിധ വികസന ആവശ്യങ്ങൾക്കായി ആകർഷിക്കാനും കഴിയേണ്ടതുണ്ട്. ആ നിക്ഷേപങ്ങൾ ഏതു വി ധത്തിലാണ് പ്രയോജനപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് അവർക്കുള്ള ആശയങ്ങളും താൽപര്യങ്ങളും സ്വാംശീകരിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ഉത്തരവാദിത്തമാണ് രണ്ടാമത്തെ ഘട്ടത്തിൽ നമുക്കുള്ളത്.
മൂന്നാമത്തെ ഘട്ടം പ്രവാസജീവിതത്തിൽനിന്ന് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ടതാ ണ്. ദീർഘകാലത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിലേക്കു മടങ്ങുമ്പോൾ, ആ മാറ്റം അനായാസകരമായിരിക്കണം. അതോടൊപ്പം വിശ്രമജീവിതം പ്രത്യുൽപ്പാദനപരമാക്കി തീർക്കുകയും വേണം. അതിനുതകുന്ന വിധത്തിൽ സംരംഭകത്വത്തിലേക്കും മറ്റും അവരെ നയിക്കേണ്ടതുണ്ട്. പ്രവാസി ജീവിതത്തിലെ അനുഭവങ്ങൾ അവരുടെ വിശ്രമകാലത്ത് നമ്മുടെ നാടിനു പ്രയോജനപ്പെടുന്നു എന്നുറപ്പുവരുത്തേണ്ടതുണ്ട്.
ചിലരെങ്കിലും അവശനിലയിലായിരിക്കും നാട്ടിലേക്കു മടങ്ങുന്നത്. അവരുടെ ആരോ ഗ്യപരിരക്ഷ ഉറപ്പുവരുത്തണം. ചിലർ നിനച്ചിരിക്കാതെ അപകടങ്ങളിൽപ്പെട്ടോ ശാരീരിക അസ്വാസ്ഥ്യങ്ങൾ മൂലമോ മരണപ്പെടുന്നുണ്ട്. അവരുടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്ന പ്രക്രിയ ഭാരിച്ച ഒന്നാവുന്നില്ല എന്നുറപ്പുവരുത്തണം. മരണപ്പെട്ടവരുടെ കുടുംബങ്ങൾ ക്ക് അനാവശ്യ സാമ്പത്തികബാധ്യത ഏറ്റെടുക്കേണ്ടി വരാത്ത സാഹചര്യം സൃഷ്ടിക്കുകയും വേണം. അത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ടും മൂന്നാമത്തെ ഘട്ടത്തിൽ നമ്മുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.
പ്രവാസി നയം
ഇത്തരത്തിൽ വിവിധ ഘട്ടങ്ങളിലായുള്ള മലയാളികളുടെ പ്രവാസജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളേയും സമഗ്രമായി അഭിസംബോധന ചെയ്യുന്ന ഒരു നയമാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരിനുള്ളത്. അതാകട്ടെ 2016 ലെ നിയമസഭാ തെ രഞ്ഞെടുപ്പിനു മുന്നോടിയായി പ്രവാസികളുൾപ്പെടെ വിവിധ ജനവിഭാഗങ്ങളുമായി നട ത്തിയ ആശയവിനിമയങ്ങളുടെ ഫലമായി രൂപപ്പെടുത്തിയിട്ടുള്ളതാണ്. അതിന്റെ പശ്ചാത്തലത്തിലാണ് അന്നത്തെ പ്രകടന പത്രികയിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായിതന്നെ പ്രതിപാദിച്ചത്.
നാം പ്രധാനമായി അവതരിപ്പിച്ച 35 ഇന പരിപാടിയിൽ തന്നെ പ്രവാസികളുടെ കാര്യം പ്രത്യേകമായി പരാമർശിച്ചിരുന്നു. കേരളത്തിന്റെ വികസനത്തിനു മുതൽക്കൂട്ടാകുന്ന വിധത്തിൽ പ്രവാസികളുടെ നിക്ഷേപം സ്വരൂപിക്കാനും കൃത്യമായ പദ്ധതികളുടെ അടി സ്ഥാനത്തിൽ അവ വിന്യസിക്കാനും കഴിയുന്ന സംവിധാനം ഒരുക്കുക, തിരിച്ചുവരുന്ന വരുടെ പുനരധിവാസം ഉറപ്പുവരുത്തുന്ന വിപുലമായ പദ്ധതി ആവിഷ്കരിക്കുക എന്നി വയായിരുന്നു അതിൽ നാം പ്രധാനമായും ഊന്നൽ നൽകിയ നടപടികൾ.
ഇതിനു പുറമെ പ്രവാസത്തിനായി തയ്യാറെടുക്കുന്നതു മുതൽ പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തുന്നതു വരെയുള്ള ഘട്ടങ്ങളിൽ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ തരണം ചെയ്യാനായി 19 കാര്യങ്ങളാണ് തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ പ്രതിപാദിച്ചത്. അവമിക്കതും തന്നെ നടപ്പാക്കാനും അവശേഷിക്കുന്ന ചിലത് നടപ്പാക്കുന്നതിനു വേണ്ട നടപടിക്രമങ്ങൾ തുടങ്ങിവയ്ക്കാനും കഴിഞ്ഞ മുന്നേകാൽ വർഷം കൊണ്ട് എൽ.ഡി.എഫ്. സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ടിൽ ഉൾപ്പെടെ അത് വ്യക്തമാക്കിയിട്ടുണ്ട്.
ലോക കേരള സഭ
കേരളത്തിനുപുറത്തുള്ള മലയാളികൾ ഏതെങ്കിലുമൊക്കെ വിധത്തിൽ തങ്ങളുടെ പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിന്റെ മുമ്പാകെ അവതരിപ്പിക്കുകയും അത്തരത്തിലുള്ള ഓരോ വിഷയത്തിലും സർക്കാർ നടപടിയെടുക്കുകയും ചെയ്യുന്ന നിലയാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ, കേരളത്തിന്റെ സാമ്പത്തിക-സാസ്കാരിക വളർച്ചയ്ക്ക് ഏറ്റവും വലിയ മുതൽക്കൂട്ടായി നിലനിൽക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ ക്ഷേമം, നാടിന്റെ വികസനം എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളിൽ സർക്കാരുമായി ആശയ വിനിമയം നടത്താൻ ഒരു സ്ഥിരം സംവിധാനം അനിവാര്യമാണ് എന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളത്. അതിന്റെയടിസ്ഥാനത്തിലാണ് നമ്മുടെ പ്രവാസി നയ ത്തിന്റെ കേന്ദ്ര ബിന്ദുവായി ലോക കേരള സഭ എന്ന സംവിധാനത്തെ യാഥാർത്ഥ്യമാ ക്കിയത്.
കേരളം ഇന്ന് അതിരുകളാൽ മാത്രം മനസ്സിലാക്കപ്പെടേണ്ട ഒരു ഭൂപ്രദേശമല്ല. അതി രുകളെ അതിലംഘിച്ച് ലോകമെമ്പാടുമായി പടർന്നുനിൽക്കുന്ന മഹത്വമാർജിച്ച ഒരു അന്താരാഷ്ട്ര സമൂഹത്തെയാണ് കേരളീയർ എന്ന വാക്ക് ഇന്ന് അടയാളപ്പെടുത്തുന്നത്. ഈ വിശാലത നമ്മുടെ മനസ്സിലും പ്രതിഫലിക്കേണ്ടിയിരിക്കുന്നു. ലോകത്തിന്റെ ഏതു ഭാഗത്തുള്ള ഏതു മലയാളിയുടെയും ഏതു രംഗത്തെനൈപുണ്യവും വൈദഗ്ധ്യവും നമുക്ക് കേരളത്തിനായി കൂടി പ്രയോജനപ്പെടുത്താൻ കഴിയണം. ഈ ചിന്തയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവാസിനയം രൂപീകരിക്കുന്നതിലും ലോക കേരളസഭ എന്ന സങ്കൽപം യാഥാർത്ഥ്യമാക്കുന്നതിലേയ്ക്കും നമ്മെ നയിച്ചത്.
കേരളത്തിലെ നിയമനിർമാണ സഭാചരിത്രത്തിന് നൂറ്റിമുപ്പതു വയസ്സാവുന്ന ഘട്ടത്തി ലാണ് നിയമനിർമാണാധികാരമില്ലാത്തതെങ്കിലും ഉപദേശാധികാരമുള്ള ലോക കേരള സഭ പിറവിയെടുത്തത്. അതു തീർച്ചയായും നമ്മുടെ ജനാധിപത്യത്തിന്റെ വളർച്ചയെയും വൈവിധ്യവൽക്കരണത്തെയുമാണ് അടയാളപ്പെടുത്തുന്നത്. ഇന്ത്യയിലെ നാട്ടുരാജ്യങ്ങ ളുടെ ചരിത്രത്തിൽ ആദ്യമായി ഒരു ജനാധിപത്യസഭ ഉണ്ടായത് കേരളത്തിലായിരുന്നു - ശ്രീമൂലം തിരുനാൾ ആരംഭിച്ച ലജിസ്ലേറ്റീവ് കൗൺസിൽ. അതും ഉപദേശക സ്വഭാവ ത്തിൽ മാത്രമുള്ളതായിരുന്നു. ആ പശ്ചാത്തലത്തിൽ ഉപദേശക സ്വഭാവത്തിലായിരുന്ന ആ സഭയുടെ നേർ തുടർച്ചയിലെ പുതു കണ്ണി എന്ന സ്ഥാനമാണ് ഉപദേശകസ്വഭാവത്തിൽ തന്നെയുള്ള ലോകകേരളസഭയ്ക്കു ലഭിച്ചിരിക്കുന്നത്. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിലും വളർത്തുന്നതിലും പ്രവാസിസമൂഹം വഹിക്കുന്ന പങ്ക് നിർണായക പ്രധാന്യമുള്ളതാണ്. എന്നാൽ, കേരളത്തിന്റെ ഭാവിഭാഗ ധേയം എങ്ങനെയാവണം എന്നു നിർണയിക്കുന്ന കാര്യത്തിൽ പ്രവാസിസമൂഹത്തിന് അഭിപ്രായം പറയാനുള്ള വേദി പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അഭിപ്രാ യം പറയാനും ജനാധിപത്യത്തിന്റെ പരിധിക്കുള്ളിൽ ആവുന്നത്ര അതു വിലപ്പോവുന്നു എന്നുറപ്പാക്കാനുമുള്ള ഒരു ജനാധിപത്യവേദി എന്ന നിലയ്ക്കാണ് ലോക കേരളസഭ രൂ പീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ ജനാധിപത്യവൽക്കരണ പ്രക്രിയയിലെ ഏറ്റവും പുതിയ അധ്യായമായ ലോക കേരളസഭയിലൂടെ പ്രവാസിക്ഷേമ-സംരക്ഷണ കാര്യങ്ങളിൽ മുതൽ കേരളത്തിന്റെ പൊതുവികസന കാര്യങ്ങളിൽ വരെ ക്രിയാത്മകമായ അഭിപ്രായങ്ങളവ തരിപ്പിച്ച് ഇടപെടാൻ പ്രവാസിസമൂഹത്തിനും കഴിഞ്ഞിരിക്കുകയാണ്.
പ്രവാസി മൂലധനം/നിക്ഷേപം
ലോകത്ത് ഏറ്റവും വലിയ പ്രവാസിസമൂഹമുള്ള രാജ്യങ്ങളുടെ നിരയിലാണ് ഇന്ത്യ യുടെ സ്ഥാനം. ഏറ്റവും ഉയർന്നതോതിൽ പ്രവാസി നിക്ഷേപം വരുന്ന രാജ്യവുമാണ് നമ്മുടേത്. 2015ൽ ഇന്ത്യയിലേക്ക് എത്തിയ പ്രവാസിപ്പണം അറുപത്തിയെണ്ണായിരത്തി തൊള്ളായിരത്തി പത്ത് ദശലക്ഷം ഡോളറായിരുന്നു. അതായത് ആഗോള പ്രവാസി പണത്തിന്റെ പന്ത്രണ്ടേമുക്കാൽ ശതമാനം. ഇത്ര വലിയതോതിൽ പണം വരുമ്പോഴും ഭാവനാപൂർണമായി, പ്രത്യുൽപാദനപരമായി അത് നിക്ഷേപിക്കാനും ആ നിക്ഷേപത്തി ന്മേൽ നാടിന്റെ വികസനം സാധ്യമാക്കാനുമുള്ള പദ്ധതികളുണ്ടായിരുന്നില്ല എന്നതാണ് വലിയ ദൗർഭാഗ്യം. ഈ പോരായ്മ പരിഹരിക്കുക മാത്രമല്ല, തുകയുടെ വിനിയോഗത്തിൽ അതിന്റെ നിക്ഷേപകരുടെ അഭിപ്രായത്തിന് വിലകൽപിക്കുക കൂടി ചെയ്യുന്ന സംവിധാ നമാണ് കേരള സഭയിലൂടെ നാം രൂപപ്പെടുത്തിയിട്ടുള്ളത്. പ്രവാസി സമൂഹത്തിന്റെ മൂലധനത്തിന്റെ ഒരു ഭാഗം കൂടുതലായി എങ്ങനെ നാടിന്റെ പൊതുവികസനത്തിനും വളർച്ചയ്ക്കും ഉപയുക്തമാവും എന്ന് ആരായുകയായിരുന്നു ലോക കേരളസഭയുടെ ഒന്നാമത്തെ സമ്മേളനത്തിലൂടെ നാം ചെയ്തത്. അങ്ങനെ പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന്റെ മുഖ്യപങ്കാളികളും ചാലകശക്തികളുമാക്കി മാറ്റുന്നതിന് അനുരൂപമായ സാഹചര്യം എങ്ങനെ സൃഷ്ടിക്കാം, എന്തൊക്കെ മാറ്റങ്ങൾ വരുത്താം തുടങ്ങിയവ സംബന്ധിച്ച് വ്യക്തത വരുത്താനും ലോക കേരളസഭയുടെ ഒന്നാം സമ്മേളനം ഉപകരിച്ചു.
പ്രവാസി വിജ്ഞാനം/അറിവ്
വിജ്ഞാന വിസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അനുനിമിഷം മാറിവരുന്ന ശാസ്ത്ര -സാങ്കേതിക അറിവുകൾ ലോക വൈജ്ഞാനിക ഘടനയുടെ സവിശേഷതയായിരിക്കു കയാണ്. ലോകരംഗത്ത് അറിവിന്റെ വിപ്ലവത്തിനു ചാലുകീറുന്നവരുടെ മുൻനിരയിൽത്തന്നെ മലയാളികളായ പ്രവാസി ശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിചക്ഷണന്മാരും മറ്റുമുണ്ട്. അവരുടെ കേരള സന്ദർശന വേളകളിലെ സേവനം നമ്മുടെ സർവകലാശാലകളിലും കോളേജുക ളിലും ഒക്കെ പ്രയോജനപ്പെടുത്താൻ കഴിയുക എന്നതു പ്രധാനമാണ്. അവരുടെ മാർഗ നിർദേശം കൂടി ഉൾക്കൊണ്ട് അക്കാദമിക് നവീകരണം സാധ്യമാക്കാനാവണം. അങ്ങ നെവന്നാൽ അന്താരാഷ്ട്ര വിജ്ഞാനഘടനയിലേക്ക് നമ്മുടെ വിജ്ഞാനഘടനയെ വിളക്കിച്ചേർക്കാനാവും. അതിനുള്ള വേദിയായി മാറുകയും ചെയ്തു ലോക കേരള സഭ.
പ്രവാസി നൈപുണ്യം/ശേഷി
ആഗോള തൊഴിൽവിപണിയിലെ മാറ്റങ്ങൾ കേരളത്തിൽനിന്നുള്ള കുടിയേറ്റത്തിൽ കൃത്യമായും പ്രതിഫലിക്കുന്നുണ്ട്. അവിദഗ്ധ തൊഴിലാളികൾ മുതൽ പ്രൊഫഷണലുകൾ വരെയുള്ളവരുടെ സാന്നിധ്യം കൊണ്ട് വൈവിധ്യസമൃദ്ധമാണ് നമ്മുടെ പ്രവാസസമൂഹം. കൂലി കുറഞ്ഞതും വൈദഗ്ധ്യം വേണ്ടതില്ലാത്തതുമായ മേഖലകളിലെ കേരള പ്രവാസി സാന്നിധ്യം കുറഞ്ഞുവരികയുമാണ്. ഇതുമായി ബന്ധപ്പെട്ട് ലോക കേരളസഭ ചില കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ഹ്രസ്വകാല കുടിയേറ്റത്തെസേവനവ്യാപാരമായി ഗാട്ട് കരാർ കണക്കാക്കുന്നതുമായി ബന്ധപ്പെട്ടുള്ള താണ് ഒരു പ്രശ്നം. അന്തർദേശീയ തൊഴിൽ സംഘടനയുടെ പ്രവാസസംബന്ധമായ തൊഴിലവകാശ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തേത്. ഇതിന്റെ രണ്ടി ന്റെയും വിവിധ വശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ അവിടെയുണ്ടായി. അതിന്റെയടിസ്ഥാ നത്തിൽ പാർലമെന്റിലടക്കം പ്രവാസിസമൂഹത്തിന്റെ താൽപര്യങ്ങൾ പ്രകടിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്താനൊരുങ്ങുകയാണ് നാമിപ്പോൾ. എന്നാൽ അതേ സമയം, ലോക മത്സരത്തിന്റേതായ പുതുകാലത്തെതൊഴിൽകമ്പോ ളങ്ങളിൽ പിടിച്ചുനിൽക്കാൻ പ്രാപ്തരായ പുതുതലമുറയെ വാർത്തെടുക്കാൻ അവർക്ക് കൂടുതൽ നൈപുണ്യവും പ്രാവീണ്യവുമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനുള്ള സാ ധ്യതാന്വേഷണ-സമ്പർക്ക വേദിയായി ലോക കേരളസഭയെ പ്രവർത്തിപ്പിക്കുകയാണ്.
പ്രവാസികളും സാംസ്കാരിക മേഖലയും
ഭാഷ, കല, സംസ്കാരം എന്നിവ നമ്മുടെ സമൂഹത്തിന്റെ ചൈതന്യസത്തയാണ്. അവയെ പരിരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ പ്രവാസികൾക്കും വലിയ സംഭാവനകൾ നടത്താൻ കഴിയും. കേരളീയ പ്രാക്തന കലാരൂപങ്ങളായ തെയ്യം, പടയണി തുടങ്ങിയവ മുതൽ ക്ലാസിക് കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം തുടങ്ങിയവ വരെ ദേശാന്തരശ്രദ്ധയിലേക്ക് കൂടുതലായി കൊണ്ടുവരാൻ ലോക കേരളസഭയിലൂടെ കഴിയും. നമ്മുടെ കലാരൂപങ്ങളെ ഡിജിറ്റൽ വിപണനരംഗത്തേക്ക് എത്തിച്ച് സാർവ ദേശീയ ശ്രദ്ധയാകർഷിക്കാനും അതിലൂടെയുണ്ടാകുന്ന വരവ് കലയുടെയും കലാകാരന്മാ രുടെയും ആവശ്യങ്ങൾക്കായി വിനിയോഗിക്കാനുമാണ് നാം ശ്രമിക്കുന്നത്. അങ്ങനെ, നമ്മുടെ സാംസ്കാരിക പൈതൃകങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ആയുർവേദ കേന്ദ്രങ്ങളിലേക്കും വാസ്തുവിദ്യാ രംഗത്തേക്കും ഒക്കെ ലോകശ്രദ്ധ ആകർ ഷിക്കുവാനും ഇതൊക്കെയുമായി ബന്ധപ്പെട്ട നൂതന സവിശേഷതകളെ ലോകത്തിനുമു മ്പിൽ ഷോക്കേസ് ചെയ്യാനും കഴിയുന്ന വിപുലമായ സാധ്യതകളുടെ ഒരു ലോകമാണ് നമുക്കു മുമ്പിൽ തുറന്നുകിടക്കുന്നത്.
കേന്ദ്ര കുടിയേറ്റ-പ്രവാസിനയത്തിന്റെ അഭാവം
പ്രവാസവും കുടിയേറ്റവും സംബന്ധിച്ച നിരവധി തീരുമാനങ്ങൾ അപ്പപ്പോൾ കേന്ദ്രം കൈക്കൊള്ളുന്നുണ്ട്. എന്നാൽ, ഇവയെയാകെ നയിക്കാനുതകുന്ന ഒരു കുടിയേറ്റ പ്രവാ സനയം പ്രഖ്യാപിച്ചിട്ടില്ല. ചർച്ചയുടെ അടിസ്ഥാനത്തിൽ പോലുമല്ലാത്ത, സുതാര്യമല്ലാത്ത പല തീരുമാനങ്ങളും ഈ പശ്ചാത്തലത്തിൽ പ്രവാസിസമൂഹത്തിന്റെ താൽപര്യങ്ങളെ ഹനിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ നയനിലപാടുകൾ ഉണ്ടാക്കുന്ന നിയന്ത്രണങ്ങൾമൂലം ആതിഥേയ രാജ്യങ്ങൾ മറ്റു രാജ്യങ്ങളിൽനിന്നുമുള്ള തൊഴിലാളികളെ തേടിപ്പോകുന്നതു കൊണ്ട് ഉണ്ടാകുന്ന വൈഷമ്യങ്ങളും പരിഗണനയ്ക്കു വിധേയമാക്കിയിരുന്നു. ഈ പ്രതി സന്ധിയെ എങ്ങനെ മുറിച്ചുകടക്കാം എന്നതു പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. ഇതെല്ലാം ലോകകേരള സഭയുടെ ചർച്ചയ്ക്കു വിധേയമാക്കി. അതിന്റെയടിസ്ഥാനത്തിൽ പ്രവാസികളുടെ പൗരാവകാശം സംരക്ഷിക്കുന്ന വിധത്തിൽ കുടിയേറ്റ നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കാൻ തയ്യാറെടുക്കുകയാണ് നാം.
കേന്ദ്ര പ്രവാസി ക്ഷേമനിധിയുടെ ആവശ്യകത
സാമ്പത്തികമായി ദുർബലരായ പ്രവാസികൾക്കുവേണ്ടി കേരളത്തിൽ ഉള്ളതുപോലെ ദേശീയതലത്തിൽ ക്ഷേമനിധി രൂപീകരിക്കരിക്കേണ്ടതുണ്ട്. വിദേശനാണ്യത്തിലൂടെ പ്രവാസികൾ ദേശീയ ഖജനാവിനെ ശക്തിപ്പെടുത്തുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന് ഇക്കാര്യത്തിൽ വലിയതോതിലുള്ള ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വ നിർവഹണം ഏതുവിധത്തിലാവണം എന്നതു സംബന്ധിച്ച ചർച്ചകൾ വ്യക്തമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രവുമായി നടത്താനാണ് നാം ഉദ്ദേശിക്കുന്നത്. വിദേശനാണ്യ നേട്ടം കേന്ദ്രത്തിനും പ്രവാസത്തിന്റെ സാമൂഹ്യച്ചെലവ് സംസ്ഥാനത്തിനും എന്ന നീതി യില്ലാത്ത നില നീതിയുക്തമായി മാറേണ്ടതുണ്ട്.
പ്രവാസികളെ സംബന്ധിക്കുന്ന സ്ഥിതിവിവര കണക്കുകൾ
ഇന്ത്യയിൽനിന്നുമുള്ള കുടിയേറ്റത്തിന്റെ കൃത്യമായ കണക്കെടുക്കുന്നതിനു പോലുമുള്ള ഒരു സംവിധാനം ഔദ്യോഗികമായി ദേശീയതലത്തിൽ ഇതുവരെയില്ല എന്നതിൽ വ്യക്തമായി പ്രതിഫലിക്കുന്ന വസ്തുതയാണ് പ്രവാസിസമൂഹത്തോട് അവർ അർഹിക്കുന്ന തരത്തിലുള്ള ഒരു കരുതൽ ഉണ്ടായിട്ടില്ല എന്ന സത്യം. ഇക്കാര്യത്തിൽ കേരളം കുറച്ച് മെച്ചപ്പെട്ട നിലയിലാണ്. സിഡിഎസ് പോലെയുള്ള സ്ഥാപനങ്ങൾ സ്ഥിതിവിവര കണക്കുകൾ സമാഹരിക്കുന്നതിൽ ശ്രദ്ധവെച്ചിട്ടുണ്ട്. സാമ്പിൾ അടിസ്ഥാനത്തിൽ തയ്യാ റാക്കുന്നതാണ് എന്ന പരിമിതിയുണ്ട് അതിനും. കേരള മൈഗ്രേഷൻ സർവെ കാണിക്കുന്നത് 24 ലക്ഷം കേരളീയർ പ്രവാസികളായി കഴിയുന്നുണ്ടെന്നാണ്. 12.52 ലക്ഷം പ്രവാസികൾ തിരിച്ചെത്തിയിട്ടുണ്ട്. തിരിച്ചെത്തുന്ന വരുടെ കണക്ക് ഉയർന്നുകൊണ്ടേയിരിക്കുകയാണ്. വിദേശത്തുള്ളവരുടെ അമ്പതുശത മാനത്തോളം ആയിട്ടുണ്ട് അത് ഇപ്പോൾ. ചുരുക്കിപ്പറഞ്ഞാൽ ചില മതിപ്പ് കണക്കുകളേ നമ്മുടെ പക്കലുള്ളു. പദ്ധതി രൂപപ്പെടുത്തലുകൾക്ക് കൃത്യമായ കണക്കുകൾ കൂടിയേ തീരൂ. മലയാളികളുടെ പ്രവാസം കേരളത്തെ ഏതെല്ലാം വിധങ്ങളിൽ സഹായിച്ചു എന്നത് പഠനഗവേഷണങ്ങളിലൂടെ കണ്ടെത്തുന്നത് റിട്ടേൺ മൈഗ്രേഷൻ ഉൾപ്പെടെയുള്ള വെല്ലു വിളികളെ നേരിടാൻ പ്രാപ്തമാക്കുന്ന വിധത്തിൽ നമ്മുടെ നാടിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതിന് വലിയതോതിലുള്ള സംഭാവനകൾ നൽകും. അവ തയ്യാറാക്കുന്ന തിനുവേണ്ടിയുള്ള കൂടിയാലോചനകളും ലോകകേരള സഭയിലുണ്ടായി.
ലോക കേരളസഭയിലൂടെ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ
ലോക കേരളസഭയുടെ ഒന്നാം സമ്മേളനത്തിൽ കേരളത്തിൽനിന്നുള്ള പ്രവാസത്തി ന്റെ ചരിത്രവും ഭാവിയും, കേരളത്തിൽനിന്നുള്ള പ്രവാസം ഇന്ന് എങ്ങനെ, എവിടെയെല്ലാം, സ്ഥിതിവിവര കണക്കുകളുടെ പരിമിതികളും പരിഹാരമാർഗങ്ങളും, ഇന്ത്യയുടെ പ്രവാസ നയത്തിലും പ്രവാസികൾക്കായുള്ള പദ്ധതികളിലും വരുത്തേണ്ട മാറ്റങ്ങൾ, നോർക്ക വകുപ്പിന്റെ പ്രവർത്തനം, പ്രവാസത്തിലും പ്രവാസത്തിനു മുമ്പും ശേഷവും പ്രവാസികൾ നേരിടുന്ന ചൂഷണം, പ്രവാസികളുടെ ക്ഷേമവും പുനരധിവാസവും, അകംകേരളവും പുറം കേരളവും തമ്മിലുള്ള വിജ്ഞാന നൈപുണ്യ വിനിമയം - സാധ്യതകളും മാർഗങ്ങളും, അകംകേരളവും പുറംകേരളവും തമ്മിലുള്ള വിവിധ സാമ്പത്തിക വിനിമയം - സാധ്യത കളും മാർഗങ്ങളും എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളെ ആധാരമാക്കിയുള്ള ചർച്ചക ളാണ് നടന്നത്. ആ ചർച്ചകളുടെ അടിസ്ഥാനത്തിൽ വിഷയാധിഷ്ഠിതമായി ഏഴു സ്റ്റാന്റിങ് കമ്മിറ്റികൾ രൂപീകരിച്ചു. അവയിൽനിന്ന് ഉരുത്തിരിഞ്ഞ നിർദേശങ്ങൾ 48 ശുപാർശകളായി സം ഗ്രഹിക്കുകയും അവയെ നിക്ഷേപ സാധ്യതകൾ, ക്ഷേമപദ്ധതികൾ, വൈദഗ്ധ്യം മെച്ച പ്പെടുത്തൽ, സാംസ്കാരികം എന്നിങ്ങനെ നാലായി തരംതിരിക്കുകയും ചെയ്തു. പ്രവാസികളിൽനിന്ന് നിക്ഷേപങ്ങൾ ആകർഷിക്കുന്നതുമായി ബന്ധപ്പെട്ട് നാല് ശുപാർശകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ടൂറിസം, എൻആർഐ ടൗൺഷിപ്പ്, പൊതു മേഖലാസ്ഥാപനങ്ങൾ, എയർപോർട്ട്, മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെ യും നിർമാണ മേഖലയിൽ ഒരു കമ്പനി രൂപീകരണം മുതലായ മേഖലകളിൽ നിക്ഷേപം നടത്തുന്നതിന് എൻആർഐ ഇൻവെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കുക എന്നതായിരുന്നു ആദ്യത്തെ ശുപാർശ. എൻആർഐ കോപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുക, എൻആർഐ ബാങ്ക് രൂപീകരിക്കുക, വൃദ്ധസദനങ്ങൾ, ഭവനപദ്ധതികൾ, റോഡ്/ ബിൽഡിങ് കൺസ്ട്രക്ഷൻ എന്നീ പദ്ധതികൾക്കായി എൻആർഐ കൺസ്ട്രക്ഷൻ കമ്പനി രൂപീകരിക്കുക എന്നിവയായിരുന്നു തെരഞ്ഞെടുക്കപ്പെട്ട മറ്റു മൂന്ന് ശുപാർശകൾ. പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് പ്രധാനമായി കണ്ടിട്ടുള്ളത് രണ്ട് ശു പാർശകളെയാണ്. നോർക്ക റൂട്ട്സിൽ വനിത എൻആർഐ സെൽ ആരംഭിക്കുക, തി രികെയെത്തുന്ന പ്രവാസികൾക്കായി ഹെൽത്ത് ഇൻഷുറൻസ് ഏർപ്പെടുത്തുക എന്നതാ യിരുന്നു ആദ്യത്തെ ശുപാർശ. വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന വനിതകളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനുവേണ്ടി എയർപോർട്ടുകളിൽ മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ, പാസ്പോർട്ട് ഓഫീസുകളിൽ പ്രീ എംബാർക്ക്മെന്റ് ഓറി യന്റേഷൻ സെന്ററുകൾ എന്നിവ സ്ഥാപിക്കുക എന്നതായിരുന്നു രണ്ടാമത്തേത്. പ്രവാസികളുടെ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട രണ്ട് ശുപാർശകളാണ് ശ്രദ്ധേയമായിട്ടുള്ളത്. നൈപുണ്യം മെച്ചപ്പെടുത്തുക, ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുക, സ്കിൽ ഡെവലപ്മെന്റ് സ്ഥാപിക്കുക, വിദേശഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാ പിക്കുക, വിദേശ രാജ്യങ്ങളിലെ സർവകലാശാലകളുമായി ആശയവിനിമയം നടത്തുന്ന തിന് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിക്കുക എന്നീ വിഷയങ്ങളിന്മേൽ പഠനം നടത്തുന്നതിനുവേണ്ടി ഹൈപവർ കമ്മിറ്റി ഏർപ്പെടുത്തുക എന്നിവയായിരുന്നു ആദ്യ ത്തേത്. കുടിയേറ്റ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്റർനാഷണൽ മൈഗ്രേഷൻ സെന്റർ സ്ഥാപിക്കുക എന്നതായിരുന്നു രണ്ടാമത്തേത്. കലാസാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ട രണ്ടു ശുപാർശകളാണ് ഉയർന്നുവന്ന ത്. ഒന്ന്, മേഖലാ അടിസ്ഥാനത്തിൽ എൻആർഐ യൂത്ത് ഫെസ്റ്റിവൽ നടത്തുക. രണ്ട്, പ്രവാസികളുടെ സാഹിത്യ സൃഷ്ടികൾക്കായി ഒരു പ്രസിദ്ധീകരണം ആരംഭിക്കുക. ഈ പത്തു ശുപാർശകളിൽ ഇന്റർനാഷണൽമൈഗ്രേഷൻ സെന്റർസ്ഥാപിക്കുകയെന്ന ശുപാർശ നടപ്പാക്കുകയാണ്. എൻആർഐ ബാങ്ക്, എൻആർഐ യൂത്ത് ഫെസ്റ്റിവൽ എന്നിവയൊഴിച്ച് ബാക്കിയുള്ള ഏഴ് ശുപാർശകളിൽ എൻആർഐ ഇൻവെസ്റ്റ്മെന്റ് കമ്പനി രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവ നടപ്പിൽവരുത്തുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. അതോടൊപ്പം ലോക കേരളസഭയുടെ രണ്ടാമത്തെ സെഷൻ സമ്മേളിക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അത്ര പ്രധാന്യത്തോടെയാണ് എൽഡിഎഫ് സർക്കാർ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കണ്ടിട്ടുള്ളത്.
പ്രവാസികൾക്കായി ചെയ്ത കാര്യങ്ങൾ
പ്രവാസ ജീവിതത്തിനായി തയ്യാറെടുക്കുന്നതു മുതൽ പ്രവാസി ജീവിതത്തിനുശേഷം നാട്ടിലേയ്ക്ക് മടങ്ങിവരുന്നതുവരെയുള്ള ഘട്ടങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ക്ക് പരിഹാരം കാണാൻ കഴിഞ്ഞ മൂന്നേകാൽ വർഷം കൊണ്ട് എൽ.ഡി.എഫ്. സർ ക്കാരിനു കഴിഞ്ഞിട്ടുണ്ട്.
റിക്രൂട്ട്മെന്റ്
പ്രവാസജീവിതത്തിനായി തയ്യാറെടുക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടവ. അത്തരം പ്രശ്നങ്ങൾ ഇല്ലാ താക്കുവാൻ നോർക്ക റൂട്ട്സ് ആസ്ഥാനത്ത് ഒരു റിക്രൂട്ടമെന്റ് വിഭാഗം തന്നെ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഈ റിക്രൂട്ട്മെ ന്റ് ഏജൻസിയിലൂടെ നഴ്സുമാർ, ഡോക്ടർമാർ, ടെക്നീഷ്യന്മാർ, വീട്ടുജോലിക്കാർ തുടങ്ങി നിരവധി തൊഴിൽമേഖലകളിലേക്ക് ഇപ്പോൾ നിയമപരമായും സുതാര്യമായും സുരക്ഷി തമായും റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. ഈ വിധത്തിലുള്ള റിക്രൂട്ട്മെന്റ് ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് സാധാരണ തൊഴിലാളികളെ അടക്കം മോചിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുമുണ്ട്.
അറ്റസ്റ്റേഷൻ
വിദേശത്ത് ജോലിക്കു ശ്രമിക്കുന്ന മലയാളികൾക്ക് ഏറെ സമയനഷ്ടം ഉണ്ടാക്കിയി രുന്ന കാര്യമാണ് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ. ഇതിന് പരിഹാരമായാണ് എല്ലാ ജിസിസി രാജ്യങ്ങളിലേക്കുമുള്ള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുവേണ്ടിയുള്ള സൗകര്യം (എച്ച്ആർഡി) നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം മേഖലാ ഓഫീസുക ളിൽ ഒരുക്കിയിട്ടുള്ളത്. മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ മാർഗനിർദ്ദേ ശങ്ങൾ അനുസരിച്ച് വിദ്യാഭ്യാസ സർട്ടഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ള കേരള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോർക്ക റൂട്ടസ്.
നോർക്ക റീജണൽ ഓഫീസുകൾ
പ്രവാസജീവിതത്തിനിടെ പല വിധമായ ആവശ്യങ്ങളാണ് നമ്മുടെ സഹോദരങ്ങൾ ക്കുണ്ടാകുന്നത്. അവയൊക്കെ പരിഹരിക്കാനുതകുന്ന നൂതനമായ ഇടപെടലുകളാണ് ഈ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. കോഴിക്കോട്ടും എറണാകുളത്തും നോർക്കയുടെ റീജണൽ ഓഫീസുകൾ ആരംഭിച്ചതുതന്നെ നമ്മുടെ പ്രവാസി സഹോദര ങ്ങൾക്ക് അവരുടെ നാടിനോടു ചേർന്നുള്ള ഇടത്തുനിന്നുതന്നെ പല പ്രശ്നങ്ങളും പരിഹ രിക്കാൻ കഴിയുമെന്നുറപ്പാക്കാനാണ്. പ്രവാസി ഐഡി കാർഡ് പ്രവാസികൾക്ക് കേരള സർക്കാരുമായി ബന്ധപ്പെടുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായാണ് പ്രവാസി ഐഡി കാർഡ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ഈ മൾട്ടിപർപ്പസ് ഫോട്ടോ ഐഡന്റിറ്റി കാർഡുള്ള ഏതു പ്രവാസി മലയാളിക്കും നോർക്ക റൂട്ട്സിലൂടെ സേവനങ്ങൾ എളുപ്പം ലഭ്യമാകുന്നതാണ്. ഇതിനുപുറമെ രണ്ടുലക്ഷം രൂപയുടെ പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് കവറേജു കൂടി ഓരോ കാർഡ് ഹോൾഡർക്കും ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെ നാലു ലക്ഷം പേർ ഓൺലൈനായി തന്നെ ഐഡി കാർഡ് കൈപ്പറ്റിയിട്ടുണ്ട്.
നിയമസഹായ സെൽ
പ്രവാസി നിയമസഹായ സെല്ലിലൂടെ കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭിഭാഷകരുടെ സേവനം സൗജന്യമായി ലഭ്യ മാക്കുകയാണ്. ജോലിസംബന്ധമായും, വിസ, പാസ്പോർട്ട്, മറ്റു സാമൂഹ്യ പ്രശ്നങ്ങൾ, ആശുപത്രി ചികിത്സ, ജയിൽ ശിക്ഷ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവർക്ക് അതാത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനമാണ് ഇതിലൂടെ നൽകുന്നത്. അങ്ങനെ നിസ്സഹായരായ പ്രവാസി മലയാളികൾക്ക് നിയമസഹായം നിഷേധിക്കപ്പെടുന്ന സാ ഹചര്യം പൂർണമായും ഒഴിവാക്കുകയാണ് സർക്കാർ.
മലയാളി ഉദ്യോഗസ്ഥർ
മലയാളമല്ലാതെ മറ്റു ഭാഷകളൊന്നും അറിയാത്ത നിരവധി പേർ ഗൾഫ് നാടുകളിൽ ജോലിചെയ്യുന്നുണ്ട്. അവരുടെ പ്രശ്നങ്ങൾ അവർക്ക് മനസ്സുതുറന്ന് അവതരിപ്പിക്കാനും ബോധ്യപ്പെടുത്താനും എംബസികളിൽ മലയാളി ഉദ്യോഗസ്ഥർ കൂടി ഉണ്ടാകണം എന്ന് നമ്മൾ ആവശ്യപ്പെടുന്നുണ്ട്. ചിലയിടങ്ങളിൽ അത് സാധിച്ചെടുക്കാൻ കഴിഞ്ഞിട്ടുമുണ്ട്.
ഗ്ലോബൽ കോണ്ടാക്ട് സെന്റർ
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്കായി 2019 ഫെബ്രുവരി 15 മുതൽ ടോൾ ഫ്രീ നമ്പർ സൗകര്യത്തോടു കൂടി ഗ്ലോബൽ കോണ്ടാക്ട് സെന്റർ പ്രവർത്തനം ആരംഭി ച്ചിട്ടുണ്ട്. കേരളസർക്കാരിൽ നിന്നും നോർക്കയിൽനിന്നും പ്രവാസികൾക്കു ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് വിവരങ്ങൾ ആരായാനും അവരുടെ പരാതികൾ അധികൃതരെ അറിയിക്കാനുമുള്ള സൗകര്യമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറും പ്രവർ ത്തിക്കുന്ന ഈ സംവിധാനവുമായി ടെലിഫോണിലൂടെയോ ലൈവ് ചാറ്റിലൂടെയോ ഇ-മെയിലിലൂടെയോ എസ്എംഎസിലൂടെയോ ബന്ധപ്പെടാൻ കഴിയും. 13 രാജ്യങ്ങളിൽ നിന്നായി 60,000 പേർ ഇതുവരെ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ നോർക്ക-റൂട്ട്സിന്റെ സേവനങ്ങൾ പ്രവാസി മലയാളികൾക്കിടയിൽ പ്രചരിപ്പിക്കാനുതകുന്ന വിധത്തിൽ വെബ്പോർട്ടൽ നവീകരിച്ചിട്ടുണ്ട്.
വനിതാ എൻആർഐ സെൽ
പ്രവാസികളായ വനിതകൾ നേരിടുന്ന സവിശേഷമായ പ്രശ്നങ്ങൾ പലപ്പോഴായി സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. അത് പരിഹരിക്കാനുതകുന്ന വിധത്തിലാണ് വനിതാ എൻആർഐ സെൽ ആരംഭിച്ചിട്ടുള്ളത്. നോർക്ക റൂട്ട്സിൽ ആരംഭിച്ചിരിക്കുന്ന ഈ സംവിധാനത്തിലൂടെ വനിതകളുടെ സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുകയാണ്. അതോടൊപ്പം കുടിയേറ്റവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനും ഗാർഹിക പീഡനം അവസാനിപ്പിക്കുതിനും വേണ്ട നടപടികൾ കൈ ക്കൊള്ളുന്നുമുണ്ട്.
നൈപുണ്യ-ശേഷി വികസനം
പ്രവാസികൾ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് മാറുന്ന കാലത്തിനും വളരുന്ന സാ ങ്കേതികവിദ്യക്കും അനുസൃതമായ ശേഷികളുടെയും നൈപുണ്യത്തിന്റെയും അഭാവം. അത് പരിഹരിക്കാനുതകുന്ന വിധത്തിൽ നൈപുണ്യ വികസനത്തിനായി ഐസിടി അക്കാദമിയോടു ചേർന്ന് നോർക്ക റൂട്ട്സ് വിവിധ ട്രെയിനിങ്ങുകളും ശേഷി വികസന പരിപാടികളും നടത്തുന്നുണ്ട്. വിദേശത്ത് തൊഴിൽ തേടുന്നവർ അനുഭവിക്കുന്ന നൈപു ണ്യമില്ലായ്മയെ പറ്റി വിശദമായി ചർച്ച ചെയ്യാനും അതിനെ മറികടക്കാൻ വേണ്ട സം വിധാനങ്ങൾ ആവിഷ്കരിക്കാനുമായി 2019 ഡിസംബറിൽ കൊച്ചിയിൽ ഒരു ഏകദിന ഇന്റർനാഷണൽ എംപ്ലോയർ കോൺഫറൻസ് സംഘടിപ്പിക്കുന്നുണ്ട്.
വിമാനക്കൂലി വർധനവ്
പ്രവാസജീവിതത്തിൽ ഉണ്ടാവുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അവധിക്കാല ങ്ങളിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ വിമാനക്കൂലി വർധനവ്. അത്തരം സന്ദർഭങ്ങളിൽ കൃത്യമായി ഇടപെടാനും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു മുമ്പാകെ ഈ പ്രശ്നം കൊണ്ടുവരാനും യാത്രക്കൂലി കുറയ്ക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായി ചർച്ച നടത്തി കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ നേടിയെടുക്കാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. ഇതിനൊക്കെ പുറമെ നോർക്കയുടെ പ്രവാസി ഐഡി കാർഡുള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒമാൻ എയർലൈൻസിൽ യാത്രാക്കൂലിയുടെ ഏഴുശതമാനം ഇളവ് ലഭ്യമാക്കാനും സാ ധിച്ചിട്ടുണ്ട്. ഇത് കൂടുതൽ വിമാനകമ്പനികളിൽനിന്ന് നേടിയെടുക്കാൻ വേണ്ട പരിശ്രമ ത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഇപ്പോൾ കേരള സർക്കാർ.
ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ
പ്രവാസികളായ മലയാളികളിൽ നിന്നും സംസ്ഥാനത്തേയ്ക്ക് നിക്ഷേപങ്ങൾ ആകർ ഷിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് നോർക്ക റൂട്ടസിന്റെ കീഴിൽ 'ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ' ആരംഭിച്ചിട്ടുളളത്. കേരളത്തിലെ വ്യവസായ സംരംഭക സാധ്യതകൾ പഠിച്ച് മുൻഗണനാക്രമത്തിൽ സംരംഭകർക്ക് മുമ്പിൽ അവതരിപ്പിക്കുകയും അപ്രകാരം സംരംഭങ്ങൾ തുടങ്ങാനുള്ള സാങ്കേതികവും സാമ്പത്തികവുമായ ഉപദേശങ്ങൾ നൽകുകയുമാണ് ഈ സെന്ററുകളിലൂടെ നാം ചെയ്യുന്നത്. അങ്ങനെ കേരളത്തിൽ നിക്ഷേപം നടത്താൻ പ്രവാസി സംരംഭകർക്ക് പ്രചോദനം നൽകാനാണ് മാർച്ച് മാസത്തിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ നാം ലക്ഷ്യംവെയ്ക്കുന്നത്. 67 പേരാണ് ഇതുവരെ ഇതുമായി ബന്ധപ്പെട്ടിട്ടുള്ളത്.
എൻഡിപ്രേം
തിരികെ വരുന്ന പ്രവാസി സഹോദരങ്ങളുടെ പുനരധിവാസം എന്ന നിലയ്ക്കാണ് 'നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് ' (എൻഡിപ്രേം) നട പ്പാക്കുന്നത്. പുതിയ സംരംഭങ്ങൾ തുടങ്ങാനായി 30 ലക്ഷം രൂപ വരെയുള്ള ബാങ്ക് വാ യ്പകൾക്ക് 15 ശതമാനം മൂലധന സബ്സിഡിയും 4 വർഷത്തേക്ക് 3 ശതമാനം പലിശ സബ്സിഡിയുമാണ് എൻഡിപ്രേം പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 15 കോടി രൂപ 791 പേർക്ക് ഈ പദ്ധതിയിലൂടെ മൂലധന/പലിശ സബ്സിഡിയായി നൽകിയിട്ടുണ്ട്. സബ്സിഡി കൂടുതൽ കാര്യക്ഷമവും, വിപുലവുമാക്കുന്നതിന്റെ ഭാഗമായി പങ്കാളികളായ ധനകാര്യസ്ഥാപനങ്ങളുടെ എണ്ണം 14 ആയി വർധിപ്പിക്കാൻ പ്രമുഖ ബാങ്കുകളുമായി എംഒയുകളിൽ ഏർപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായി ഈ സ്ഥാപനങ്ങളിലെ നാലായിരത്തി അഞ്ഞൂറോളം ശാഖകളിൽ നിന്നും എൻഡിപ്രേമിന്റെ പ്രയോജനം ഗുണഭോക്താക്കൾക്ക് ലഭ്യമാകുകയാണ്.
സാന്ത്വന
പ്രവാസജീവിതം കഴിഞ്ഞ് മടങ്ങിയെത്തുന്നവരിൽ പലരും ശാരീരികമായും സാമ്പ ത്തികമായും അവശത അനുഭവിക്കുന്നവരാണ് എന്നതാണ് വസ്തുത. അവരുടെ ക്ഷേമം മുൻനിർത്തിയാണ് 'സാന്ത്വന' എന്ന പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ച 25 കോടി രൂപയും ഗുണഭോക്താകൾക്കായി വിതരണം ചെയ്തിരുന്നു. നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചിട്ടുള്ള 25 കോടി രൂപയിൽ 10 കോടിയോളം രൂപ ഇതുവരെയായി 1,718 ഗുണഭോക്താക്കൾക്കായി വിതരണം ചെയ്തിട്ടുണ്ട്.
എമർജൻസി ആംബുലൻസ്
അസുഖബാധിതരായിത്തീരുന്ന പ്രവാസികൾക്ക് പലപ്പോഴും അപ്രതീക്ഷിതമായി നാട്ടിലേയ്ക്ക് മടങ്ങേണ്ടിവരുന്ന സ്ഥിതിയുണ്ടാവുന്നുണ്ട്. അങ്ങനെയുള്ളവരെ അല്ലെങ്കിൽ വിദേശത്ത് മരണപ്പെടുന്നവരെ കേരളത്തിലെ ഏതു വിമാനത്താവളത്തിൽനിന്നും അവരുടെ വീട്ടിലേയ്ക്കോ അവർ ആവശ്യപ്പെടുന്ന ആശുപത്രിയിലേയ്ക്കോ സൗജന്യമായി എത്തിക്കാൻ നോർക്ക എമർജൻസി ആംബുലൻസ് സർവീസ് എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ ക്ഷേമപദ്ധതി ഒട്ട നവധി പേർക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്.
പ്രവാസി പെൻഷൻ
പ്രവാസജീവിതം കഴിഞ്ഞ് മടങ്ങിയെത്തുന്ന നമ്മുടെ പല സഹോദരങ്ങളും സാമ്പ ത്തികമായ പരിമിതികൾ അനുഭവിക്കേണ്ടിവരുന്നുണ്ട് എന്നതാണു വസ്തുത. അവരുടെ കരുതൽ ഉറപ്പാക്കുന്ന നടപടികളും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. അതുകൊണ്ടാണ് പ്രവാസി പെൻഷൻ പ്രതിമാസം 500 രൂപയിൽനിന്ന് വർധിപ്പിച്ച് 2,000 രൂപ എന്ന നിരക്കിലേക്ക് ഉയർത്തിയിരിക്കുന്നത്. ഏറ്റവും ഉയർന്ന നിരക്കിൽ സാമൂഹ്യസുരക്ഷാ പെൻഷനുകൾ നൽകുന്ന സംസ്ഥാനമാണ് കേരളം. പ്രവാസിജീവിതത്തിലുടനീളം കേ രളത്തിന്റെ വളർച്ചയെ മുൻനിർത്തി പ്രവാസികൾ നൽകുന്ന സംഭാവനകളെ വിലമതിച്ചു കൊണ്ടാണ് പ്രവാസികൾക്കും ഉയർന്ന നിരക്കിൽ സംസ്ഥാന സർക്കാർ പെൻഷൻ നൽകുന്നത്.
ഷാർജയുമായി പ്രത്യേക സഹകരണം
പ്രവാസജീവിതം സുഖകരമാക്കുന്നതിനുതകുന്ന വിധം നിരവധി കാര്യങ്ങൾ ഷാർജാ ഭരണാധികാരിയുടെശ്രദ്ധയിൽ കൊണ്ടുവരാനും കേരളവും യുഎഇയും അവയിൽ പലതിലും ഒരുമിച്ചു നടപടികൾ എടുക്കുന്ന നിലയുണ്ടാകുവാനും ഇടയായിട്ടുണ്ട്. പ്രവാസി മലയാളി കൾക്ക് താങ്ങാവുന്ന നിലയിൽ ഭവനസമുച്ചയങ്ങൾ നിർമിക്കാനും എൻജിനീയറിങ് കോളേജ്, മെഡിക്കൽ കോളേജ്, പബ്ലിക് സ്കൂൾ എന്നിവയടങ്ങുന്ന ആഗോളനിലവാരമു ള്ള വിദ്യാഭ്യാസകേന്ദ്രം ആരംഭിക്കാനും കേരളത്തിന്റെ സംസ്കാരവും ആയുർവേദവും അവതരിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രം യാഥാർത്ഥ്യമാക്കാനുമുള്ള നടപടികൾ അതിന്റെ ഭാഗമായി കൈക്കൊണ്ടിട്ടുണ്ട്. തടവിൽ കഴിഞ്ഞിരുന്ന 149 ഇന്ത്യക്കാരെ ഷാർജ സുൽത്താനുമായി നടത്തിയ ചർ ച്ചകളുടെ അടിസ്ഥാനത്തിൽ മോചിപ്പിക്കാൻ കഴിഞ്ഞിരുന്നു. തടവിലായിരുന്ന മലയാ ളികൾ ഉൾപ്പെടെയുള്ളവരുടെ മോചനം നേടിയെടുക്കാൻ വരെ നമുക്കു കഴിഞ്ഞു എന്നത് എത്രമാത്രം ഗൗരവത്തോടെയാണ് പ്രവാസികളുടെ പ്രശ്നങ്ങളെ സർക്കാർ കാണുന്നത് എന്നതിനുള്ള തെളിവാണ്. ഗൾഫ് മേഖലയിലെ മറ്റു രാജ്യങ്ങളുമായും ബന്ധപ്പെട്ടുകൊണ്ട് സമാനമായ ഇടപെടലുകൾ നടത്താൻ സർക്കാർ ശ്രമിച്ചുവരികയാണ്
എൻ.ആർ.ഐ. ഇൻവെസ്റ്റ്മെന്റ് കമ്പനി
പ്രവാസികളുടെ പണം കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതിൽ വലിയ പങ്കുവ ഹിച്ചു. ബാങ്കിങ്, ഇൻഷുറൻസ്, വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം തുട ങ്ങിയ സേവനമേഖലകളിൽ വലിയ നേട്ടമുണ്ടാക്കാൻ സഹായിച്ചു. എങ്കിലും നിക്ഷേപ ത്തിലെ വലിയൊരു ഭാഗം ഭൂമിയിലും കെട്ടിടനിർമാണത്തിലുമായി ഒതുങ്ങിപ്പോയി. അതുകൊണ്ടുതന്നെ അവ പ്രത്യുൽപാദനപരം അല്ലാതെയായിപ്പോയി. ചിന്നിച്ചിതറി കിടക്കുന്ന നിക്ഷേപങ്ങളെ ഒരുമിച്ചുകൂട്ടുന്നതിനും അതിനെ പ്രത്യുൽപാ ദനപരമായ മേഖലകളിൽ മൂലധനമാക്കി മാറ്റുന്നതിനും വേണ്ടത്ര ശ്രദ്ധ മുമ്പ് സർക്കാരു കളിൽനിന്നുണ്ടായിരുന്നില്ല. അതിൽ നിന്നൊരു മാറ്റം എന്ന നിലയ്ക്ക് സേവന മേഖലക ളെ അർഹമാംവിധം പരിഗണിച്ചുകൊണ്ടുതന്നെ ഈ പോരായ്മ പരിഹരിക്കാനാണ് നാമിപ്പോൾ ശ്രമിക്കുന്നത്. നിക്ഷേപങ്ങളുടെ ഏകോപനവും സാധ്യമാക്കേണ്ടതുണ്ട്. അതിനുതകുന്ന വിധത്തിലാണ് Overseas Keralites Investment and Holding Limited എന്ന നിക്ഷേപ സമാഹരണ കമ്പനി രൂപീകരിച്ചിട്ടുള്ളത്. അതിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കാൻ ദുബായിൽ നോൺ റെസിഡന്റ് കേരള എമർജിങ് ഓൺട്രപ്രണേഴ്സ് മീറ്റ് സംഘടിപ്പിക്കുകയും ചെയ്തു. എൻ.ആർ.ഐ. ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ അനുബന്ധ കമ്പനിയായി എൻ.ആർ.ഐ കൺസ്ട്രക്ഷൻ കമ്പനി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്.
സുരക്ഷിതമായ സമ്പാദ്യം
വലിയ വിഭവ സമാഹരണം നടത്തുന്നതിനോടൊപ്പം തന്നെ പ്രവാസികൾക്ക് സുര ക്ഷിതമായ സമ്പാദ്യം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. അതിനുതകുന്ന വിധത്തിലാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി പോലെയുള്ള സംരംഭങ്ങൾ നടപ്പാക്കുന്നത്. അതേസ മയം, അതിലൂടെ ലഭ്യമാകുന്ന നിക്ഷേപങ്ങളും വികസന ആവശ്യങ്ങൾക്കായി സർക്കാർ പ്രയോജനപ്പെടുത്തുന്നുണ്ട്.
ലോക കേരള കേന്ദ്രം
പ്രവാസികളും കേരളവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനായി ഒരു ലോക കേരള കേന്ദ്രംസ്ഥാപിക്കുകയാണ്. ഇന്ത്യ ഇന്റർനാഷണൽ സെന്റർ പോലെയുള്ളവ ഇന്ത്യയുടെ സംസ്കാരം പുറംലോകവുമായി പങ്കുവെയ്ക്കുന്നതുപോലെ കേരളത്തിന്റെ കലയും സംസ്കാരവും പുറംലോകവുമായി പങ്കുവെയ്ക്കാനുതകുന്ന ഒന്നായിരിക്കും ഈ കേന്ദ്രം. ഇവിടെ പ്രവാസി കൾക്കായി - പ്രത്യേകിച്ച് രണ്ടും മൂന്നും തലമുറകളിൽപ്പെട്ടവർക്ക് - പ്രത്യേക സംവിധാ നങ്ങളും ഏർപ്പെടുത്തുന്നുണ്ട്.
ഉപസംഹാരം
നമ്മുടെ പ്രവാസി സഹോദരീ സഹോദരന്മാർ എന്നും കേരളത്തെക്കുറിച്ച് സവിശേ ഷമായ സ്നേഹവും കരുതലും പ്രകടിപ്പിച്ചിട്ടുണ്ട്. അത് ഏറെ അനുഭവപ്പെട്ട നാളുകളാണ് ഈയടുത്തിടെ കടന്നുപോയത്. പ്രത്യേകിച്ച് ഓഖി, പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ ഘട്ടത്തിൽ. നമ്മോട് അവർക്കുള്ള കരുതൽ അതേ തോതിൽ അവർക്ക് തിരിച്ചുനൽകാ നും നമുക്കു കഴിയണം. അതിനുതകുന്ന വിധത്തിലാണ് എൽഡിഎഫ് സർക്കാർ അതിന്റെ പ്രവാസിനയം രൂപീകരിച്ചിട്ടുള്ളത്. പ്രവാസി പെൻഷൻ വർധിപ്പിച്ചതിലും സാന്ത്വന, എമർജൻസി ആംബുലൻസ്, എൻബിഎഫ്സി, എൻഡിപ്രേം തുടങ്ങിയ പദ്ധതികൾ നടപ്പാക്കുന്നതിലും വനിതാ സെൽ, ലീഗൽ എയ്ഡ് സെൽ, കോൾ സെന്റർ എന്നീ സംവിധാനങ്ങൾ ഏർപ്പെടുത്തിയതിലും ഐഡി കാർഡ് വിതരണം ചെയ്യുന്നതിലുമൊക്കെ ആ സ്നേഹത്തിന്റെയും കരുതലിന്റെയും ഭാവം ഏറെ പ്രകടമാണ്. പ്രവാസത്തിനായൊരുങ്ങുന്നവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും പ്രവാ സത്തിലായിരിക്കുന്നവർക്കു വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുകയും മടങ്ങിവരുന്ന പ്ര വാസികളുടെ ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യുന്ന സമഗ്ര പ്രവാസിനയമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനുള്ളത്. അതേസമയം, അവരെ കേരളത്തിന്റെ ഉൽപാ ദന-സേവന മേഖലകളുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ കൂടി ഈ നയത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. ഇന്നത്തെകേരളത്തിൽ കാർഷിക, വ്യാവസായിക മേഖലകൾ താരതമ്യേന ദുർബലപ്പെട്ടു നിൽക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ രണ്ടാം തലമുറ പ്രശ്നങ്ങൾ ഉയർന്നുവരുന്നു. ഇതുപോലെയുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിന് എങ്ങനെയൊക്കെ പ്രവാസ സംഭാവനകൾ ഉപയോഗിക്കാം എന്നതു പ്രധാനമാണ്. അതിനുതകുന്ന വിധ ത്തിൽ പ്രവാസി സമൂഹങ്ങൾ തമ്മിൽതമ്മിലും കേരള സമൂഹവും പ്രവാസി സമൂഹവും തമ്മിലും ആശയവിനിമയം, വികസനാത്മക സഹകരണം എന്നിവ ഫലപ്രദമാംവിധം ശക്തിപ്പെടുത്തുന്നതിനുമുള്ള പൊതുവേദിയായാണ് ലോക കേരളസഭയെ വിഭാവനം ചെയ്തിട്ടുള്ളത്. അത്തരം സംവിധാനങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ വികസന പ്രക്രിയയിൽ കാര്യമായ പങ്കുവഹിക്കാൻ പ്രവാസിസമൂഹത്തിന് സാധ്യമാകുന്ന അന്ത രീക്ഷമുണ്ടാക്കുകയും പ്രവാസജീവിതം സുഖകരമാക്കാൻ കഴിയുന്ന ഇടപെടലുകൾ നട ത്തുകയും ചെയ്തുകൊണ്ട് നമ്മുടെ പ്രവാസി സഹോദരങ്ങളെ കൂടെ നവകേരള നിർമ്മിതിയുടെ ഭാഗമാക്കുകയാണ്
