പുസ്തകം 16 ലക്കം 2-3 ഏപ്രില്‍ - സെപ്തംബര്‍ 2020
പൗരത്വമെന്ന വാക്കിനര്‍ത്ഥം പുരവാസിത്വം അഥവാ നാഗരികത്വം എന്നാണ്. അതുതന്നെയാണല്ലോ Citizen എന്ന വാക്കിന്റെ അര്‍ത്ഥവും. രാജാവിന്റെ ആസ്ഥാനമാണു പുരം അഥവാ നഗരം (city). നാഗരികരെയും പ്രജകളെയും നേര്‍വഴിക്കു (ഋജുവായി) നടത്തുന്നവനും ശോഭയും പ്രഭയും പരത്തി രഞ്ജിപ്പിക്കുന്നവനുമാണു രാജാവ്.