പുസ്തകം 16 ലക്കം 2-3 ഏപ്രില്‍ - സെപ്തംബര്‍ 2020
കേരളത്തില്‍ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കാണ് തദ്ദേശ സ്വയംഭരണ അസോസിയേഷനുകള്‍ വഹിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ വേണ്ട ആര്‍ജ്ജ വം തദ്ദേശ സ്വയംഭരണ അസോസിയേഷനുകള്‍ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വഴി നേടിയിട്ടുണ്ട്. കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്, കേരള ബ്ലോക്ക് പഞ്ചായത്ത് അ