പുസ്തകം 16 ലക്കം 2-3 ഏപ്രില്‍ - സെപ്തംബര്‍ 2020
ഭരണപ്രക്രിയയിൽ ജനപങ്കാളിത്തം ഉറപ്പാക്കുക എന്നത് ജനാധിപത്യത്തിന്റെ പൂര്‍ണ്ണതയ്ക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. ഇതിനായുള്ള ശ്രമങ്ങൾ കാലങ്ങളായി നടന്നുവരുന്നുമുണ്ട്. ഭരണത്തെ വിവിധ തലങ്ങളായി തിരിച്ച്, താഴെത്തട്ടിൽ ജനാധിപത്യപരമായ പ്രാദേശിക ഭരണസംവിധാനം രൂപപ്പെടുത്തിയെടുക്കുന്ന ജനാധിപത്യ അധികാര വികേന്ദ്രീകരണമാണ് നിലവിൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു രീതി. ഇന്ത്യയിൽ സ്വാതന്ത്ര്യ സമരകാലത്ത് ഉയർന്നു