പുസ്തകം 16 ലക്കം 2-3 ഏപ്രില്‍ - സെപ്തംബര്‍ 2020
പ്രവാസത്തിന്റെ നീണ്ട ചരിത്രമാണ് കേരളത്തിനുള്ളത്. അറബിക്കടലിന്റെ തീരത്തുള്ള നാടായതു കൊണ്ടുതന്നെ ലോകത്തിന്റെ ഇന്ത്യയിലേക്കുള്ള വാതിലായി മാറി കേരളം.
നൂറ്റാണ്ടുകളോളം നീണ്ടുനിൽക്കുന്ന ചരിത്രപരമായ പ്രക്രിയയിലൂടെ വികസിച്ചുവന്നതാണ് ഇന്ത്യ എന്ന രാജ്യം. 2500 വർഷങ്ങൾക്ക് മുമ്പ് രാജ്യത്തെ സംബന്ധിച്ച അവ്യക്തമായ ധാരണയേ നമ്മുടെ പൂർവ്വികർക്ക് ഉണ്ടായിരുന്നുള്ളൂ. ചരിത്രത്തിന്റെ വികാസത്തിന്റെ ഭാഗമായി രാഷ്ട്രം എന്ന സങ്കൽപ്പവും വികസിച്ച് വരികയാണ് ഉണ്ടായത്.
കേരളത്തെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമാക്കി മാറ്റുന്നതിന് ശക്തമായ ഇടപെടലാണ് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയത്.