പുസ്തകം 16 ലക്കം 1 ജനുവരി - മാർച്ച് 2020
പുസ്തകം 16 ലക്കം 1
പത്രാധിപക്കുറിപ്പ്
പി രാജീവ്
പൗരത്വ ബിൽ: കേരളത്തിന്റെ സമീപനം
പിണറായി വിജയന്
പൗരത്വ രൂപവല്‍ക്കരണം: ചരിത്രപരമായ പ്രക്രിയ
രാജൻ ഗുരുക്കൾ
പൗരത്വത്തിന്റെ പുറംപോക്കുകൾ
ടി വി മധു
പൗരത്വവും മാര്‍ക്സിസ്റ്റ് നിലപാടും
കെ.എന്‍. ഗണേശ്
പൗരത്വഭേദഗതി നിയമവും ഭരണഘടനയും
ദേശീയത, രാഷ്ട്രം, പൗരത്വം
സുനില്‍ പി ഇളയിടം
പൗരത്വസങ്കല്പങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക മാനങ്ങൾ
കെ. എസ്. രഞ്ജിത്
നൂറ്റാണ്ടുകളോളം നീണ്ടുനിൽക്കുന്ന ചരിത്രപരമായ പ്രക്രിയയിലൂടെ വികസിച്ചുവന്നതാണ് ഇന്ത്യ എന്ന രാജ്യം. 2500 വർഷങ്ങൾക്ക് മുമ്പ് രാജ്യത്തെ സംബന്ധിച്ച അവ്യക്തമായ ധാരണയേ നമ്മുടെ പൂർവ്വികർക്ക് ഉണ്ടായിരുന്നുള്ളൂ. ചരിത്രത്തിന്റെ വികാസത്തിന്റെ ഭാഗമായി രാഷ്ട്രം എന്ന സങ്കൽപ്പവും വികസിച്ച് വരികയാണ് ഉണ്ടായത്.
പൗരത്വമെന്ന വാക്കിനര്‍ത്ഥം പുരവാസിത്വം അഥവാ നാഗരികത്വം എന്നാണ്. അതുതന്നെയാണല്ലോ Citizen എന്ന വാക്കിന്റെ അര്‍ത്ഥവും. രാജാവിന്റെ ആസ്ഥാനമാണു പുരം അഥവാ നഗരം (city). നാഗരികരെയും പ്രജകളെയും നേര്‍വഴിക്കു (ഋജുവായി) നടത്തുന്നവനും ശോഭയും പ്രഭയും പരത്തി രഞ്ജിപ്പിക്കുന്നവനുമാണു രാജാവ്.
കുറച്ചുവർഷങ്ങൾക്കുമുൻപ് അസമിലെ സിൽച്ചറിൽ മനുഷ്യാവകാശങ്ങളെപ്പറ്റി നടന്ന ഒരു സെമിനാറിൽ പങ്കെടുക്കാനിടയായി. സിൽച്ചറിന് കുറെ ദൂരെയായി ഇന്ത്യയും ബംഗ്ലാദേശും അതിർത്തി പങ്കിടുന്ന ഒരു നദിയുണ്ട്. മത്സ്യബന്ധനവും വില്പനയും ജീവനോപാധിയാക്കിയ വലിയൊരു വിഭാഗം ആളുകൾ ഈ നദിയുടെ ഇരുകരകളിലുമായി താമസിക്കുന്നു. ശാന്തമായി ഒഴുകുന്ന നദിയിലൂടെ ഇരുരാജ്യങ്ങളുടേയും പതാകകളേന്തിയ തോണികൾ നീങ്ങുന്നത് കാണാം.
ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമവും ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും പ്രധാന ചര്‍ച്ചാവിഷയമാണ്. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ദേശീയവ്യക്തിത്വവും സ്ഥിരവാസവുമനുസരിച്ച് നിര്‍ണയിക്കപ്പെട്ടിരുന്ന പൗരത്വത്തിന് മതം, വ്യത്യസ്ത വ്യക്തിത്വ നിര്‍ണയരീതികള്‍ തുടങ്ങിയവകൂടി കണക്കിലെടുക്കാന്‍ തുടങ്ങിയതോടെയാണ് ചര്‍ച്ച ആരംഭിച്ചത്.
പൗരത്വഭേദഗതി നിയമം ഗൗരവമായ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. കേവലം പൗരത്വത്തെ മാത്രം ബാധിക്കുന്ന നിയനിർമാണമായി അതിനെ ചുരുക്കികാണാൻ കഴിയില്ല. പകരം, ഭരണഘടനയുടേയും രാജ്യത്തിന്റേയും അടിസ്ഥാനശിലകളെ അട്ടിമറിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കം കൂടിയായി അതിനെ കാണേണ്ടതുണ്ട്.
മനുഷ്യവംശത്തിന്റെ വിമോചനാദർശങ്ങളിലെ പ്രബലസാന്നിധ്യമായി ദേശീയത എന്ന ആശയം ഉയർന്നുവന്ന അതേസന്ദർഭത്തിലാണ്, ലോകത്തിലെ വലിയ പല ചിന്തകർക്കുമൊപ്പം, മഹാകവി ടാഗോർ അതിനോട് വലിയ വിയോജിപ്പുകൾ പ്രകടിപ്പിച്ചത്.
പൗരത്വത്തെ സംബന്ധിച്ച എതൊരു ചർച്ചയും നമ്മെ ചരിത്രത്തിന്റെയും രാഷ്ട്രീയ സമ്പദ് ശാസ്ത്രത്തിന്റെയും തത്വ ചിന്താപരമായ പരികല്പനകളുടെയും കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. രാഷ്ട്രീയ സമ്പദ് ശാസ്ത്രത്തിന്റെ ഭൂമികയിൽ ഊന്നി നിന്നുകൊണ്ട്, പൗരത്വ സങ്കൽപ്പങ്ങൾക്ക് ചരിത്രപരമായി വന്ന പരിണാമങ്ങളെ, അതിനാധാരമായി വർത്തിച്ച ഘടകങ്ങളെ നോക്കിക്കാണാനുള്ള ഒരു ശ്രമമാണിവിടെ നടത്തുന്നത്