പുസ്തകം 14 ലക്കം 7 ഏപ്രില്‍ - സെപ്തംബര്‍ 2019
പുസ്തകം 14 ലക്കം 7
പത്രാധിപക്കുറിപ്പ്
പി രാജീവ്
കേരളത്തിന്റെ പ്രവാസി നയം
പിണറായി വിജയന്
1970 കളില്‍ ഗള്‍ഫ് നാടുകളിലേക്കുള്ള ശക്തമായ കുടിയേറ്റത്തിന്റെ നീണ്ട ചരിത്രവും അതു നമ്മുടെ നാട്ടിലുണ്ടാക്കിയ സാമ്പത്തിക സാംസ്കാരിക ചലനങ്ങളും കഴിഞ്ഞ അര നൂറ്റാണ്ടിലെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണു്. ആഗോളമുതലാളിത്ത പ്രതിസന്ധി ഇന്നിതില്‍ കരിനിഴലല്‍ വീഴ്ത്തിയിരിക്കുന്നു. നമ്മുടെ പ്രവാസി സമൂഹവും അവരുടെ ആശ്രിതകുടുംബങ്ങളും ഇതുവഴി നേരിടുന്ന വിഷമസന്ധിയെ നമുക്ക് ശരിയായ സാമ്പത്തിക-രാഷ്ട്രീയ സമീപനങ്ങളില്‍ ഊന്നിനിന്ന് കൊണ്ട് പരിശോധിച്ചേ മതിയാകൂ.
പ്രവാസത്തിന്റെ നീണ്ട ചരിത്രമാണ് കേരളത്തിനുള്ളത്. അറബിക്കടലിന്റെ തീരത്തുള്ള നാടായതു കൊണ്ടുതന്നെ ലോകത്തിന്റെ ഇന്ത്യയിലേക്കുള്ള വാതിലായി മാറി കേരളം.