പുസ്തകം 15 ലക്കം 1 ഒക്ടോബര്‍ - ഡിസംബര്‍ 2019
പുസ്തകം 15 ലക്കം 1
പത്രാധിപക്കുറിപ്പ്
പി രാജീവ്
മഹത്തായ സമരങ്ങളുടെയും സംഭാവനകളുടെയും ഒരു നൂറ്റാണ്ട്
സീതാറാം യെച്ചൂരി
മാര്‍ക്സിസത്തിന്റെ ഭാവി
ഐജാസ് അഹമ്മദ്/ കെ എസ് രഞ്ജിത്
പ്രത്യയശാസ്ത്ര പോരാട്ടത്തിന്റെ നൂറു വർഷങ്ങൾ
പ്രകാശ് കാരാട്ട്
കമ്യൂണിസ്റ്റ് പാര്‍ട്ടിയും കാര്‍ഷിക പ്രശ്നവും
എസ് രാമചന്ദ്രന് പിള്ള
കമ്യൂണിസ്റ്റ് പാർട്ടി നയിച്ച സർക്കാരുകളും കേരള സമൂഹവും
പിണറായി വിജയന്
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി - പ്രക്ഷോഭങ്ങളുടെയും വളർച്ചയുടെയും നാളുകൾ
കോടിയേരി ബാലകൃഷ്ണന്
സാംസ്കാരിക പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും
എം എ ബേബി
സാമൂഹികപരിഷ്കരണ ശ്രമങ്ങള്‍: ചരിത്രപരവും ഘടനാപരവുമായ വിലയിരുത്തല്‍
എ വിജയരാഘവന്
സമകാലീന സാമ്രാജ്യത്വത്തിന്റെ പ്രവര്‍ത്തനരീതി
പ്രഭാത് പട്നായിക്
പാർലമെണ്ടറി സംവിധാനവും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയും
കമ്യൂണിസ്റ്റ് പാര്‍ട്ടിയും സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനവും
ആര് അരുണ്‍കുമാര്‍
കമ്യൂണിസ്റ്റ് പാര്‍ട്ടിയും ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങളും
കെ ഹേമലത
ശാസ്ത്രബോധവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും
സി പി നാരായണന്
കമ്യൂണിസ്റ്റ് ധൈഷണികമണ്ഡലവും ഇന്ത്യാ ചരിത്രവിജ്ഞാനവും
സുനില്‍ പി ഇളയിടം
സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റ് പാർട്ടിയും
എം ബി രാജേഷ്
സ്ത്രീവിമോചനവും കമ്യൂണിസ്റ്റു പാര്‍ട്ടിയും: ചില പ്രത്യയശാസ്ത്രപരമായ വിചിന്തനങ്ങള്‍
അര്‍ച്ചന പ്രസാദ്
മാധ്യമ ശരീരത്തിന്റെ വേഷപ്പകർച്ചകൾ പത്രം എന്ന ഭാഷണക്രിയക്ക് ഒരാമുഖം
അനില്‍ കെ എം
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തിലൂടെ
വി ശിവദാസന്‍
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം മുതലുള്ള ഒരു നൂറ്റാണ്ട്, ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ തിളക്കമുള്ള ഒരു അധ്യായമാണ്.
വിവിധ വിഷയങ്ങളെ അധികരിച്ച് പ്രമുഖ മാര്‍ക്സിസ്റ്റ് തത്വചിന്തകന്‍ ഐജാസ് അഹമ്മദുമായി കെ.എസ്. രഞ്ജിത്ത് നടത്തിയ സംഭാഷണം.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം മാർക്സിസം - ലെനിനിസത്തെ പ്രതിരോ ധിക്കുവാനും ഇന്ത്യൻ അവസ്ഥയിൽ ക്രിയാത്മകമായി അത് പ്രയോഗിക്കുവാനുമുള്ള പ്രത്യയശാസ്ത്ര പോരാട്ടത്തിന്റെ ചരിത്രമാണ്.
ഇന്ത്യയുടെ കാര്‍ഷിക പ്രശ്നത്തേയും അതിന് എങ്ങനെ പരിഹാരം കാണണമെന്നതി നെയും പറ്റി രൂപീകരണ കാലത്തു തന്നെ പാര്‍ട്ടിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.
കേരളത്തെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമാക്കി മാറ്റുന്നതിന് ശക്തമായ ഇടപെടലാണ് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയത്.
കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഗ്രൂപ്പ് രൂപീകരിക്കപ്പെടുന്നത് 1937 ലാണ്. അതിനുമുമ്പ് തന്നെ കമ്യൂണിസ്റ്റ് ആശയങ്ങൾ കേരളത്തിൽ പലരൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 1912 ലാണ് ഇന്ത്യൻ ഭാഷകളിലാദ്യമായി കാറൽമാർക്സിന്റെ ജീവചരിത്രം മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്.
മനുഷ്യസംസ്കാരവുമായി ബന്ധപ്പെട്ടതിലെല്ലാം താത്പര്യമെടുക്കുന്ന സംഘടന, അതിന്റെ ആഭിമുഖ്യത്തില്‍ സമൂഹത്തില്‍ നടക്കുന്ന ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ - ഇതാണ് സാംസ്കാരിക പ്രസ്ഥാനം എന്നതിന്റെ അര്‍ത്ഥം
"ഭൂതകാലത്തിന്റെ ചരിത്രപരമായ ആവിഷ്കാരം അത് യഥാര്‍ത്ഥത്തില്‍ എങ്ങനെയായിരുന്നു എന്ന കണ്ടെത്തലല്ല. മറിച്ച് ഘോരമായ ഒരാപത്തിന്റെ നിമിഷത്തില്‍ മിന്നിമറയുന്ന ഒരു ഓര്‍മ്മയെ കൈയെത്തിപ്പിടിക്കലാണ്.
ഏതൊരു മുതലാളിത്ത സമ്പദ് വ്യവസ്ഥയിലം മൂലധന സഞ്ചയം നടക്കുന്നത് അതിനുള്ളില്‍ തന്നെയുള്ള കൊടുക്കല്‍ വാങ്ങലിലൂടെമാത്രമല്ല, അതിനു പുറത്തുള്ള പ്രദേശങ്ങളുമായുള്ള വിനിമയത്തില്‍ നിന്നുകൂടിയാണ്.
നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ലോകതൊഴിലാളി വർഗ്ഗപ്രസ്ഥാനത്തിനു നൽകിയ സംഭാവനകളിലൊന്ന് പാർലമെന്ററി സംവിധാനത്തിന്റെ വിപ്ലവകരമായ പ്രയോഗമാണ്.
കമ്യൂണിസ്റ്റുകാരുടെ ശക്തിസ്രോതസ്സുകളിലൊന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാര്‍വദേശീയതയാണ്. വിവിധ രാജ്യങ്ങളിലും സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണവും ഫലപ്രദമായ പരസ്പര സഹായവുമാണ് സാര്‍വദേശീയതയുടെ അടിസ്ഥാനം.
ഇന്ത്യയിലെ സംയുക്ത തൊഴിലാളി പ്രസ്ഥാനം 2020 ജനുവരി 8 നു നടത്തിയ ദേശവ്യാപക പണിമുടക്ക് നമ്മുടെ രാജ്യത്ത് ഔപചാരികമായി നവലിബറൽ സാമ്പത്തിക നയം നടപ്പാക്കിയ ശേഷം നടക്കുന്ന പത്തൊമ്പതാമത്തെ അഖിലേന്ത്യാ പണിമുടക്കാണ്.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ, അതുവഴി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ, രൂപീകരണം നടന്നത് 1920 ഒക്ടോബര്‍ 17 ന് ആയിരുന്നല്ലോ. അതിന്റെ ശതവാര്ഷി കാചരണ വേളയിലാണ് മാര്‍ക്സിസ്റ്റ് സംവാദം ഈ പതിപ്പ് പുറത്തിറക്കുന്നത്.
ചരിത്രത്തിലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത ഒരു സവിശേഷത കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ധൈഷണിക - സാംസ്കാരിക ജീവിതം.
കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ട നൂറാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആധുനിക ഇന്ത്യ എന്ന ആശയം നിർമ്മിക്കുന്നതിലും വികസിപ്പിക്കുന്നതിലുമുള്ള അതിന്റെ വിലമതിക്കാനാവാത്ത സംഭാവനകൾ നാം സമഗ്രമായി വിലയിരുത്തേണ്ടതാണ്.
നീണ്ട ചരിത്രമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ സ്ത്രീവിമോചന പോരാട്ടങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സംഭാവന എന്താണ്?പുരുഷമേധാവിത്വത്തിന് എതിരായുള്ള പോരാട്ടങ്ങള്‍ അനിവാര്യമായും സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനില്പുകളായും മാറേണ്ടതായിട്ടുണ്ടോ?
ആധുനിക ഗദ്യത്തിന്റെ വളർച്ച ജനായത്തത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള കുതിപ്പായിരുന്നു. പദ്യഭാഷ സങ്കേതജഡിലവും നിഗൂഢവുമായിരുന്നതിനാൽ അത് ന്യൂനപക്ഷം വരുന്ന വരേണ്യരുടെ കയ്യിലൊതുങ്ങി.
ആശയവാദത്തിന്റെയും കേവലഭൗതിക വാദത്തിന്റെയും ന്യൂനതകൾ അക്കമിട്ടു നിരത്തി മാർക്സ് മുന്നോട്ടുവെച്ച വിമർശനങ്ങൾ ലോകചരിത്രത്തിൽ വളരെ പ്രധാനമാണ്. അതുവഴി മനുഷ്യ ജീവിതത്തിന്റെ ഓരോ മേഖലയേയും പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള ദാർശനിക സമീപനത്തിനും മാർക്സ് നേതൃത്വം നൽകി.